ജെയിംസ് പ്രതീക്ഷകൾക്ക് ഒപ്പം ഉയരും; ക്ലബ് സാവകാശം കാണിക്കേണ്ട സമയമാണ് ഇത്
ഇഷ്ടമുള്ളൊരു അരങ്ങേറ്റമായിരുന്നു ഡാനിയേൽ ജെയിംസിന്റേത്.സ്വാൻസിയിൽ നിന്ന് ഡ്രീം ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അന്നുകിട്ടിയതിന്റെ 14 ഇരട്ടി ശമ്പളവുമായി ഒരു കൂടുമാറ്റം.കരാർ ഒപ്പിടുന്നതിനു മുന്നേ സ്നേഹനിധിയായ പിതാവിന്റെ വിയോഗം.സീസണിലെ ആദ്യ ലീഗ് മാച്ചിലേക്ക് കാമറക്കണ്ണുകൾ തിരിയുന്നു.പെരേരക്ക് പകരം 74 മത്തെ മിനിറ്റിൽ ഡാൻ പ്രവേശിക്കുന്നു.പോഗ്ബയുടെ തകർപ്പൻ റണ്ണിനൊടുവിലതാ പന്ത് ജെയിംസിലേക്ക്.ഒന്ന് വെട്ടിയൊഴിഞ്ഞു ഗോൾപോസ്റ്റിന്റെ മൂലയിലേക്കൊരു കൂൾ ഫിനിഷ്.ചെൽസിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി.
സ്വപ്നസാക്ഷാത്കാരം,സന്തോഷമടക്കാനാവാതെ ഡാൻ ഓടുകയാണ്.പിതാവിനാ ഗോൾ സമർപ്പിക്കുന്നു.കേക്കിന് മുകളിലെ ഐസിംഗ് പോലെ ഫുട്ബോൾ പോയറ്റുകളുടെ വാക്കുകളും.ഇന്നും ഇടയ്ക്കിടെ രോമാഞ്ചം കൊള്ളാൻ ഡൗൺലോഡ് ചെയ്തുവെച്ചിട്ടുണ്ടാ കമന്ററി.
സ്റ്റാറ്റസ് നോക്കി കളി വിലയിരുത്തുന്നവരുടെ ഇരയാകാറുണ്ട് ഡാൻ.നീണ്ട ഗോൾ വരൾച്ചയാണവരുടെ ആയുധം..അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടമേ അവർ കാണൂ.ഡീപ് ലയിങ് മിഡ്ഫീൽഡിനെതിരെ നിഷ്ക്രിയനാവുന്നെന്നും പേസ് മാത്രമേ പൊസറ്റീവായുള്ളൂ എന്നും പറഞ്ഞു വെക്കുന്നു.സ്റ്റാറ്റ് പരിശോധിച്ചാൽ തന്നെ ബെർണാഡോ,വില്യൻ,മൌണ്ട് എന്നിവരേക്കാൾ അസിസ്റ്റ് ഉണ്ട് ജെയിംസിന്.ടീമിന് നേടിക്കൊടുത്ത പെനാൽറ്റികൾ നിരവധി,ഒന്നാന്തരം ഡിഫൻസീവ് വർക്റേറ്റും പ്രെസിങ്ങും എടുത്തുപറയണം.21 വയസെ ആയിട്ടുള്ളൂ.സ്കിൽസും ആട്രിബുറ്റ്സും ഇനിയും മെച്ചപ്പെടും.15 മില്യന് തികച്ചും ലാഭം.പുതുക്കിയ ബ്രെക്സിറ്റ് റൂൾ വരുമ്പോൾ ബ്രിട്ടീഷ് പാസ്പോർട്ടുള്ള എക്സ്ട്രാ അഡ്വാന്റേജ്
വേറെയും,ഇനി ഉന്നം വെച്ചിട്ടുള്ള വൻതാരം എത്തിയാൽ ബാക്കപ്പായും ഉപയോഗിക്കാം
ഡാനിയേൽ ജയിംസിന്റെ യുണൈറ്റഡ് അരങ്ങേറ്റത്തിന് 1 വയസ് പൂർത്തിയായിരിക്കുന്നു