ജൂലിയൻ ഡ്രാക്സ്ലെർ – ലക്ഷ്യബോധമില്ലാത്ത അതുല്യ പ്രതിഭ
ജൂലിയൻ ഡ്രാക്സ്ലറോട് നല്ല ദേഷ്യമുണ്ട്..കളി മികവില്ലാത്തതിന്റെയോ മോശം സ്വഭാവത്തിന്റെയോ പേരിലല്ല,PSG നിരയിൽ മിക്കപ്പോഴും കളിക്കാൻ ചാൻസ് കിട്ടാതെ,അല്ലെങ്കിൽ പരിമിത സമയം മാത്രം അവസരം കിട്ടി,നാച്ചുറൽ പൊസിഷനിൽ നിന്ന് മാറിക്കളിച്ചുകൊണ്ട് തന്റെ ഫുട്ബോൾ പ്രൈം നശിപ്പിച്ചു കളയുന്നവനോടുള്ള പരിഭവം..
പതിനേഴാം വയസിൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരം സ്റ്റാർട്ട് ചെയ്യാൻ പറ്റുക,പതിനെട്ടാം വയസിൽ ബുന്ദേസ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിന്റെ കീ പ്ലെയർ,19 മത്തെ വയസിൽ ജർമൻ നാഷണൽ ടീമിൽ അരങ്ങേറ്റം,20 മത്തെ വയസിൽ ജർമൻ ലീഗിൽ 100 മത്സരം തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്,ലോകകപ്പ് ജേതാവ്,കോൺഫെഡറേഷൻ കപ്പിലെ മികച്ച താരത്തിനുള്ള ബഹുമതി,ഇങ്ങനെയുള്ള ഒരാൾ താരബാഹുല്യമുള്ള ടീമിന്റെ ബെഞ്ചിരുന്നു തുരുമ്പിക്കണ്ടവനെയല്ല.
ഇരു കാലുകളിലും ശക്തൻ,സ്പീഡ്,വൺ ഓൺ വൺ സിറ്റുവേഷനിലെ മികവ്,ലോങ്ങ് റേഞ്ചറുകൾ,ലെഫ്റ്റ് വിങ്ങർ എന്നതാണ് പൊസിഷനിലെങ്കിലും ആവശ്യഘട്ടങ്ങളിൽ റൈറ്റ് വിങ്ങറുമാകും
2017 ൽ PSG യിലെത്തിയ ഡ്രാക്സ്ലറുടെ അരങ്ങേറ്റം സ്വപ്നതുല്യമായിരുന്നു.ആദ്യ 5 കളികളിൽ 4 ഗോളുകൾ..എല്ലാം നന്നായി പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അൽ ഖലിഫി ലോക ഫുട്ബോളിൽ ഒരു ബോംബ് പൊട്ടിച്ചത്,നെയ്മറുടെ പാരീസ് എൻട്രി.അതോടെ ജൂലിയന്റെ ദൗർഭാഗ്യം തുടങ്ങി,പ്ലെയിങ് ടൈം കുറഞ്ഞു,CM,RM,CDM പൊസിഷനിൽ വരെ എമറെ അയാളെ പരീക്ഷിച്ചു.പിന്നാലെയെത്തിയ Tuchel ഉം സമാനരീതിയിലാണ് താരത്തെ ട്രീറ്റ് ചെയ്തത്.
ലിറ്ററിലി പാരീസ് ക്ലബ് അയാളുടെ കരിയർ ഡിസ്ട്രോയ് ചെയ്തെന്നു പറയാം.ഇക്കൊല്ലം ഒഴിവാക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ അയാളുടെ പേരില്ല.നല്ല ബുദ്ധി തോന്നി ടീം വിടട്ടെ എന്നാശിക്കുന്നു.ആഴ്‌സണൽ,ഹെർത്ത ബെർലിൻ എന്നിവ നിലവിൽ അയാൾക്കു പറ്റിയ
ടീമുകളാണ്.ഗോൾദാഹിയായ അയാളുടെ കരിയർ നേർവഴിക്ക് വരട്ടെ എന്നാശംസിക്കുന്നു,തൊഴിലുറപ്പ് പദ്ധതി പോലെ ഫ്രാൻസിൽ കൊടുക്കുന്ന ലീഗ് ടൈറ്റിലും മികച്ച വേതനവുമാണ് ആശയെങ്കിൽ കരിയർ പൂർണതയെത്താതെ പോവുകയുള്ളൂ






































