Editorial Foot Ball Top News

വർണ്ണ വംശ വെറിക്കെതിരെ യൂറോപ്യൻ ലീഗുകൾ !!

June 13, 2020

വർണ്ണ വംശ വെറിക്കെതിരെ യൂറോപ്യൻ ലീഗുകൾ !!

കൊറോണ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് ലീഗിൽ പന്തുരുളുന്ന ആദ്യ ദിവസം കളിക്കാനിറങ്ങുന്ന എല്ലാ ടീമുകളുടെയും കുപ്പായത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അവരുടെ സ്പോൺസർ മാരുടെ പേരിനു പകരം ” BLACK LIVES MATTER ” എന്ന ഐക്യദാർഢ്യ മുദ്രാവാക്യം ആയിരിക്കും കാണുക. ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ PFA യുടെ നിർദേശം അനുസരിച്ചു എല്ലാ ടീമുകളുടെയും നായകന്മാർ പങ്കെടുത്ത ഒരു ഓൺലൈൻ കോൺഫറൻസിന് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്.

കഴിഞ്ഞ ദിവസം ജർമൻ കപ്പ് സെമിയിൽ ബയൺ മ്യുണിക്കിനെ നേരിട്ട ഫ്രാങ്ക്ഫുർട്ടു കളിക്കാർ ഇതുപോലുള്ള ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിലും യുവന്റസിന്റെയും മിലാന്റെയും കളിക്കാർ സമാന ജേഴ്സി അണിയുകയുണ്ടായി.

Leave a comment