ആദ്യ പാദത്തിലെ എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റെസ് കോപ്പ ഇറ്റാലിയ ഫൈനലിൽ
മാസങ്ങൾക്ക് ശേഷം ഫുട്ബോൾ ഇറ്റലിയിൽ തിരികെ വന്നു. കോപ്പ ഇറ്റാലിയയിൽ എ.സി. മിലാനെ ഒരു ഗോളിന്റെ വ്യത്യാസത്തിൽ യുവന്റസ് മറികടന്ന് ഫൈനലിൽ പ്രേവേശിച്ചു. മിലാനിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ [1 – 1]നേടിയ എവേ ഗോളിന്റെ പിൻബലത്തിൽ യുവന്റസ് മുന്നേറുകയായിരുന്നു.
ഇടവേളകൾ ഇറ്റാലിയൻ ഫുട്ബോളിനെ സാരമായി ബാധിച്ചിട്ടുണ്ട്. കളി പൊതുവെ വിരസമായിരുന്നു. 17 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി റൊണാൾഡോ മിസ് ആക്കുന്നതും കാണാൻ ഇടയായി.
നാളെ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഇന്റർ മിലാൻ നാപ്പോളിയെ നേരിടും. ഇന്ററിനെതിരെ നാപ്പോളി ഒരു ഗോളിന് മുന്നിലാണ്.
A WILD turn of events in the Coppa Italia!
– Cristiano Ronaldo misses a penalty
– Ante Rebic is sent offWatch on ESPN+ ➡️ https://t.co/tBc4gLrRC4 pic.twitter.com/G8gmSp9mkh
— ESPN FC (@ESPNFC) June 12, 2020






































