ഇറ്റലിയിൽ ഇന്ന് വമ്പൻ പോര് !!
മൂന്നു മാസത്തെ ഇടവേളക്ക് ശേഷം കാൽ പന്ത് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഇറ്റാലിയൻ ഫുട്ബോൾ തിരിച്ചു വരുന്നു. കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ ഒരു തീപാറും പോരാട്ടമാണ് നടക്കുന്നത്.
.
വമ്പൻ താരനിരയുമായി യുവന്റസും യുവ പോരാളികളുമായി എസി മിലനുമാണ് ഏറ്റുമുട്ടുന്നത്
. മിലാനിൽ നടന്ന ആദ്യ പാദ മത്സരം 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ട്യൂറിനിൽ നടക്കുന്നതിനാൽ യുവന്റസിന് മേൽക്കോയ്മ ഉണ്ടാകും. ഇന്ത്യൻ സമയം നാളെ രാവിലെ 12 .30 നു ആണ് മത്സരം.






































