Foot Ball Top News transfer news

ഡിഫന്‍സ് ശക്തമാക്കാന്‍ പദ്ധതി,ആഴ്സണല്‍ താരത്തിനെ റാഞ്ചാന്‍ കോണ്ടെയും സംഘവും

June 12, 2020

ഡിഫന്‍സ് ശക്തമാക്കാന്‍ പദ്ധതി,ആഴ്സണല്‍ താരത്തിനെ റാഞ്ചാന്‍ കോണ്ടെയും സംഘവും

കൊറോണ വൈറസ് വിതച്ച നാശം മൂലം ഫൂട്ബോളില്‍ ഇപ്പോള്‍ എല്ലാം അനിശ്ചിതത്വം ആണെങ്കിലും  സമ്മര്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് ഒരു കുറവുമില്ല.പുതിയ വാര്‍ത്ത ഇന്‍റര്‍ മിലാന്‍ ആഴ്സണല്‍ ഫുള്‍ ബാക്ക് ഹെക്റ്റര്‍ ബെല്ലറിനെ അവരുടെ തട്ടകത്തില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു എന്നതാണ്.25 വയസുള്ള താരത്തിന്  ആഴ്സണല്‍ നല്‍കിയിരിക്കുന്ന കോണ്‍ട്രാക്റ്റ് കാലാവധി 2023 വരെയാണ്.ഇതിന് പുറമെ അദ്ദേഹത്തിന്‍റെ  കോണ്‍ട്രാക്റ്റ് നീട്ടാന്‍ ആഴ്സണല്‍ ബോര്‍ഡിന് താല്‍പര്യം ഉണ്ടെന്നും വാര്‍ത്തകള്‍ ഉണ്ട്.

 

എന്നാല്‍  ബെല്ലറിന്റെ ഇപ്പോഴത്തെ അവസ്ഥ ത്രിശങ്കുവിലാണ്.എന്തെന്നാല്‍ ആഴ്സണലിന്റെ പുതിയ കോച്ച് മൈക്കല്‍ അര്‍ട്ടേറ്റയുടെ കീഴില്‍ കളിക്കാനുള്ള വലിയ താല്‍പര്യം ബെല്ലറിന് ഉണ്ടത്രേ.എന്തൊക്കെ ആയാലും  അദ്ദേഹം ഇതില്‍  ഏത് ക്ലബ് തിരഞ്ഞെടുക്കും എന്ന് നമുക്ക് ഈ സമ്മറില്‍ കാണാം.

Leave a comment