ഗ്രഹാംഗൂച് :- IronMan of World Cricket..
മെയ് വഴക്കം കൊണ്ടും, ധൈര്യം കൊണ്ടും ഇംഗ്ളീഷ് ക്രിക്കറ്റ് കണ്ട ശക്തിമാൻ..
അലിസ്റ്റർകുക്ക് ലീഡിങ് ടെസ്റ്റ് റൺസ് സ്‌കോറർ ആകുന്നത് വരെ ഇംഗ്ളീഷ് ക്രിക്കറ്റിലെ ടോപ്പ് റണ് എടുത്തത് ഗൂച് ആയിരുന്നു, ഇപ്പോൾ നിലവിൽ രണ്ടാമൻ,
70s അവസാനം ദേശിയ ടീമിൽ എത്തി ഒരുപാട് നേട്ടങ്ങൾ കൊയ്ത മികച്ച ഒരു ബാറ്റ്സ്മാൻ, പൊതുവെ മിത സംസാരി, ഒന്ന് ചിരിച്ചു കാണാൻ തന്നെ വിഷമം,…
വന്നു 3 വർഷത്തിനുശേഷം 2 വർഷത്തെ വിലക്, അന്നത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ജഫ്‌റിബോയ്ക്കോട്ട് ആയിരുന്നു മെന്ററും, ഗുരുവും, ആശാനേ പോലെ തന്നെ പാർട്ടികളും, നിശാക്ലബ്ബും ആയിരുന്നു ഗൂച്ചിന്റെ ജീവിതം, അങ്ങനെ പല പ്രശനങ്ങളും ഗൂച്ചിന്റെ കരിയറിൽ വില്ലനായി..
ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെടുക എന്നത് ഗൂച്ചിന്റെ ഒരു വൻ വീഴ്ച ആയിരുന്നു, 87, 92 ലോകകപ്പ് അതിന് മികച്ച ഉദാഹരണമാണ്, അദ്ദേഹം വീണ പ്രധാന മത്സരം എല്ലാം ഇംഗ്ലണ്ട് പരാജയപ്പെട്ടു..
ബാറ്ററിങ് ചെയ്യൂമ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഷോട്ട് ആയിരുന്നു സ്വീപിങ്, ഒരു പക്ഷെ ലോക് ക്രിക്കറ്റിൽ സ്വീപ്പ്‌ഷോട്ട് ഏറ്റവും വിജയാകാരമായി കളിച്ച കളിക്കാരൻ ഗൂച് ആവും, അത് സ്പിൻ ആയാലും, ഫാസ്റ് ബൗൾ ആയാലും.
അതു പോലെ തന്നെ മറ്റൊരു കാര്യം എന്തെന്നാൽ 80s ൽ ലോകത്തെ എല്ലാ ബാറ്റ്‌സ്മാൻമാരെയും പേടിസ്വപ്നം ആയിരുന്നു വിൻഡീസ് ബൗളർമാർ ആയ, ഗാർണ്ണർ, ഹോൾഡിങ്, മാർഷൽ, ആസ്‌ത്രേലിയൻ സ്പീഡ്ഗണ്കളായ ലില്ലി, മക്ഡമോർട് , ജെഫ് തോമസൻ, ആസ്‌ത്രേലിയ, വിൻഡീസ് എന്നീ ടീമായി കളിക്കുമ്പോൾ ഈ മുകളിൽ പറഞ്ഞ ബൗളർമാരെ മാത്രം തിരഞ്ഞുപിടിച്ചു അടിച്ചു പറത്തുക എന്നത് ഗൂച്ചിന്റെ മാത്രം ഒരു പ്രത്യേകത ആയിരുന്നു…
ഒരു ഇന്നിഗ്‌സിൽ ത്രിപ്പിൾ സെഞ്ചുറി, സെഞ്ചുറി നേടിയ ലോകത്തെ ആദ്യ ബാറ്റ്‌സ്മാൻ, 1990ൽ ലോർഡ്സിൽ വെച്ച് ഇന്ത്യക്ക് എതിരെ ആയിരിന്നു ഈ അത്ഭുത നേട്ടം കൈവരിച്ചത്, പിൽക്കാലത്ത് ശ്രീലങ്കൻ താരം കുമാർസങ്കക്കാര മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ഏക കളിക്കാരൻ..
ഗൂച് രാജ്യാന്തര ക്രികറ്റിൽ നിന്ന് വിരമിച്ച ശേഷം ഇംഗ്ളണ്ട് ദേശിയ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ ആയി, അപ്പോൾ അധ്യമായി 15 വർഷത്തിന് ശേഷം ഇംഗ്ളീഷ് ക്രിക്കറ്റിൽ 6 ഇരട്ട സെഞ്ച്വറി പിറന്നു, ഇംഗ്ളീഷ് ബാറ്റ്സ്മാന്മാർ ടോപ്പ് 10 ഐസിസി റാങ്കിങ്ങിൽ മുന്നോട്ട് കുതിച്ചു തുടങ്ങി, ഇയാൻബെൽ, പീറ്റേഴ്സൻ, സ്ട്രോസ്, കോളിങ് വുഡ്, കുക്, ത്രോട്ട്, എന്നിവരുടെ കരിയർ വരെ ഇദ്ദേഹം കാരണമാണ് ടെസ്റ്റ് ക്രിക്കറ്റിൽ..
മാറിയത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏക ഇംഗ്ളീഷ് കളിക്കാരും ഗൂച് തന്നെ..
ഗൂച്ചിന്റെ നേട്ടങ്ങൾ:-
★ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാൻ
(8,900 റൺസ്).
★ ഒരൊറ്റ ടെസ്റ്റ് ഇന്നിംഗ്‌സിൽ 333 റൺസെടുത്ത് ഇംഗ്ലണ്ടിനായി ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോർ (മറ്റുള്ളവർ. ലെൻ ഹട്ടൻ,വാലി ഹാമണ്ടും മാത്രമാണ് ഇംഗ്ലണ്ടിനായി ടെസ്റ്റ് മച്ചിൽ ഉയർന്ന സ്‌കോറുകൾ നേടിയത്).
★ 1990 ൽ ലോർഡ്‌സിൽ ഇന്ത്യയ്‌ക്കെതിരെ 456 (333, 123) ഒറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടി.
★ എല്ലാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഒരു മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് (സംഗക്കാർക്കൊപ്പം ഗൂച്ച്).
★ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ അരദ്ധശതകം( 66 തവണ)
★ 100 ടെസ്റ്റ് മാച് കളിച്ച നാലാമത്തെ ഇംഗ്ളീഷ് കളിക്കാരൻ, (118 മത്സരം)
★ ക്രിക്കറ്റിന്റെ തറവാട് ആയ ലോർഡ്‌സിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റ്‌സ്മാൻ
★ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ
★ 1976 to 2004 കാലയളവിൽ ഏകദിനത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും അധികം റൺസ് നേടിയ ഏഴാമത്തെ ബാറ്റ്‌സ്മാൻ (4,290).
★ 1976 to 1995 ൽ ഇംഗ്ളണ്ടിനു വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ ആദ്യ ബാറ്റ്സ്മാൻ, (8എണ്ണം), ഇപ്പോൾ മൂന്നാമത്.
★ 1984 ൽ 2,559 കൗണ്ടി ടീമായ എസെക്സിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ്.
★ 30,701 എസെക്സിനായി കരിയറിലെ ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് റൺസ് നേടിയ ആദ്യ കളിക്കാരൻ.
★ എസെക്സിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ, (94.)
★ എസെക്സിനായി ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് പാർട്ടണർഷിപ്
(പോൾ പ്രിചാർഡിനൊപ്പം നേടിയ 403 റൺസ്)
● 44,846 ഫസ്റ്റ് ക്ലാസ് റൺസും 22,211 ലിസ്റ്റ് എ റൺസും ഉള്ള ഗൂച്ച് ഇഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടോപ്പ് 5 ബാറ്റ്സ്മാനാണ്.