സച്ചിൻ vs അബ്ദുൽ കാദിർ – സ്ലെഡ്ജിങ്ങിന് ലിറ്റിൽ മാസ്റ്ററുടെ ക്ലാസിക് മറുപടി
അടുത്തിടെ നിര്യാതനായ പാകിസ്ഥാൻ സ്പിൻ മാന്ത്രികന് പ്രണാമം…
നവംബർ15. 1989ൽ കറാച്ചിയിലെ ഒരു തണുത്ത സുപ്രഭാതത്തിൽ ആയിരുന്നു ക്രിക്കറ്റിലെ ദൈവം ഉദിച്ചത്,
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച് കൊണ്ട് 16വയസ്സും 205 ദിവസവും പ്രായമായ ഒരു കുഞ്ഞു പയ്യൻ ആ കാലത്തെ ഏറ്റവും വലിയ അപകടകാരിയായ ബൗളർമാർ ആയ അക്രം, വഖാർ, ഇമ്രാൻഖാൻ, ഖാദിർ, മുഷ്താഖ് പോലെയുള്ള വരെനേരിടാൻ ഉള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ, ക്രിക്കറ്റ് ലോകംവരെ കളിയാക്കി ഈ 5അടി വലുപ്പമുള്ള പയ്യനെ ബലികൊടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ബുദ്ധി ശൂന്യൻ ആണോ ~?
കുട്ടി നീ വീട്ടിൽ ഇരുന്ന് പാല് കുടിക്കുക ഇങ്ങനെ ലോകം കളിയാക്കി..
“ദുദ് പിത്ത ഭച്ചാ … ഘർ ജാക്കെ ധൂദ് പീ”, (“ഹേയ് കുട്ടി, വീട്ടിൽ പോയി പാൽ കുടിക്കുക”)
തണുത്ത കാറ്റിൽ ഒരു വെടിയുണ്ടകണക്കെ വന്ന ആ ബൗൻസർ കൊച്ചുപയ്യന്റെ രക്തം രുചിച്ചു, വഖാർ എറിഞ്ഞ ആ മാരക ബൗൾ ആയിരുന്നു അത്..
അവർ കരുതിയത് അവൻ തോൽവി സമ്മതിച്ചു അരങ്ങേറ്റത്തോടെ എല്ലാം അവസാനിപ്പിക്കും എന്നായിരുന്നു, പക്ഷെ ആ കളി മുതൽ ലോകം കണ്ടത് ഒരു ഇതിഹാസത്തിന്റെ പിറവി ആയിരുന്നു..
ആ കളിയുടെ മുഴുവൻ പാകിസ്ഥാൻ കളിക്കരുടെയും ശ്രദ്ദ ആ കൊച്ചു സച്ചിനിൽ ആയിരുന്നു..
പെഷവാർ ടെസ്റ്റിൽ സച്ചിനെ കൂടുതൽ ആക്രമിക്കുക അതായിരുന്നു അവരുടെ ഏക ലക്ഷ്യം,
നിങ്ങളുടെ കൊച്ചു പയ്യനെ നേരിടാൻ ഞങ്ങളുടെ കൊച്ചു പയ്യൻ മതി, അവൻ സ്പിൻ കളിച്ചു പഠിക്കട്ടെ ആദ്യം അല്ലെങ്കിൽ ബൗൻസർ നേരിട്ടു ചിലപ്പോൾ പിടഞ്ഞു ചാകും, അതാണ് അവരുടെ ആദ്യ സ്ലെഡ്ജ്.. അന്നത്തെ വളർന്നു വരുന്ന യുവ ലെഗ് സ്പിന്നർ ആയ മുസ്താഖ് അഹമ്മദിനെ സച്ചിനെ തളക്യാൻ വേണ്ടി പാക് ക്യാപ്റ്റൻ അയച്ചു, പക്ഷെ നടന്നത് ഇതാണ്, നേരിട്ട ആ ഒരു ഓവറിൽ രണ്ട് സിക്സറുകൾ അടിച്ചു പാക് പടയെ സച്ചിൻ ഞെട്ടിച്ചു…
ആ കളിയിൽ മുഷതാഖ് അഹമ്മദിന്റെ ഉപദേഷ്ടാവും ,കൊച്ചുമായ ലെഗ് സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ സച്ചിനെ വെല്ലുവിളിച്ചു
“ബച്ചോൺ കോ ക്യോൺ മാർ റാഹെ ഹോ? ഹമീൻ ഭീ മാർ ദിഖാവോ” (“നിങ്ങൾ കുട്ടികളെ എന്തിനാണ് തല്ലുന്നത്? ഒന്ന് ശ്രമിക്കുക, ആണ്കുട്ടി ആണെങ്കിൽ എന്നെ ഒന്ന് അടിക്കാൻ ശ്രമിക്കുക, കാണട്ടെ”).
അബ്ദുൾ ഖാദിർ കോപിതനായി സച്ചിന്റെ അടുത്ത വന്നു ഈ സ്ലെസ്ജിങ് നടത്തി,
നിശബ്ദത പാലിച്ച സച്ചിൻ അന്ന് ലോകത്തിന് കാണിച്ചുകൊടുത്തു എങ്ങനെ ആവണം ഒരു ബാറ്റ്സ്മാൻ ഒരു കുപിതരാകുന്ന ബൗളരുടെ സ്ലെസ്ജിങ് നേരിടുക എന്ന്..
അബ്ദുൾ ഖാദർ എറിഞ്ഞ ആ ഓവറിൽ സച്ചിൻ നേടിയത് പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഹൃദയം തകർത്ത 4 സിക്സറുകൾ ആയിരുന്നു, 6, 0, 4, 6 6 6
90s ന്റെ മധ്യത്തിൽ നടന്ന ലോകഇലവൻ മച്ചിൽ രണ്ടുപേരും ഒരേ ടീമിൽ കളിക്കുന്ന സമയത്ത് അബ്ദുൾ ഖാദർ espn അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ,
“അഹങ്കാരം കൊണ്ട് കാഴ്ച മങ്ങിയ ഞാൻ ആ ചെറിയ മനുഷ്യനെ പരിഹസിച്ചു, എന്നെ നേരിട്ട് ആ ഒരു ഓവരോടെ എനിക് മനസിലായി ഇനി ക്രിക്കറ്റ് ലോകം ഈ പയ്യൻ ആകും ഭരിക്കുക, അത് ഞാൻ എന്റെ സഹകളിക്കാരനായ ജാവേദ് മിയാൻദാദിനോട് പങ്കുവെച്ചും അദ്ദേഹം എന്നെ ഒരു ചെറു പിഞ്ചിരിയോടെ നോക്കി,.
അവിടെ ആയിരുന്നു ആ ഒരു ഇതിഹാസം പിറന്നത്..
©S.keerthy