ബയേണിന് വിജയം, ലീഗിൽ ഒന്നാമത് തന്നെ; മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം ലെവൻഡോസ്കിയും
ബുണ്ടസ്ലീഗയുടെ തിരിച്ചു വരവ് ബയേൺ മ്യൂനിച് വിജയത്തോടെ ആഘോഷിച്ചു. യൂണിയൻ ബെർലിനെ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ബവേറിയൻസ് പരാജയപ്പെടുത്തിയത്. ഇരു പകുതിയിലുമായി ലെവൻഡോസ്കിയും ബെഞ്ചമിൻ പവാടും നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചത്.
ഈ ഗോളോടെ അപൂർവ റെക്കോഡിനു അർഹനായിരിക്കുകയാണ് പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. തുടർച്ചയായി അഞ്ചു സീസണുകളിൽ 40 ഗോളുകൾക്ക് മുകളിൽ നേടിയ മൂന്നാമത്തെ താരമായി അദ്ദേഹം മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും മാത്രമാണ് ഇത്രമാത്രം സ്ഥിരത പ്രകടിപ്പിച്ച മറ്റ് രണ്ടു താരങ്ങൾ. വിജയത്തോടെ ബയേൺ 26 കളികളിൽ നിന്നായി 58 പോയിന്റ് സ്വന്തമാക്കി 4 പോയിന്റ് ലീഡോടെ ബുണ്ടസ്ലീഗയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.






































