വേണമെങ്കില്‍ എനിക്കും മോശം വ്യക്തിയാകാം, എന്നാല്‍ ഞാന്‍ അങ്ങനത്തെ ആളല്ല- ജ്യോര്‍ജിയോ കില്ലെനി
എനിക്ക് വൃത്തികെട്ട രീതിയില്‍ പെരുമാറാന്‍ ആകും എന്നാല്‍ താന്‍ മോശപ്പെട്ട വ്യക്തിയല്ലെന്ന് കില്ലെനി.പ്രസിദ്ധീകരിക്കാനുള്ള തന്റെ ആത്മകഥയിൽ, 2013 ൽ കാറ്റാനിയ ഫോർവേഡ് ഗോൺസാലോ ബെർഗെസ്സിയോയുടെ കാൽ ഒടിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് കില്ലെനി ചർച്ച ചെയ്തു.പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്തപ്പോള്‍ ബെർഗെസ്സിയോയ്ക്കു സാരമായി പരിക്കേറ്റു.തന്റെ പ്രവര്‍ത്തിയില്‍ യെല്ലോ കാര്‍ഡ് ലഭിച്ചതും കില്ലെനി ഓര്‍ത്തെടുത്തു.
“വിചാരിച്ചാല്‍ എനിക്കും ഒരു മോശം ആളാകം,എന്നാല്‍ താന്‍ അങ്ങനത്തെ ആളല്ല.ഈ സംഭവത്തിന് ശേഷം ബെർഗെസ്സിയോടു ഞാന്‍ നൂറ് തവണ തവണ മാപപേക്ഷിച്ചിരുന്നു.അദ്ദേഹം പിന്നീട് എന്നെ ലക്ഷ്യം വച്ച് നടക്കുകയായിരുന്നു.ഒരു മല്‍സരത്തില്‍ എന്നെ എല്‍ബോ ചെയ്ത ബെർഗെസ്സിയോയെ റഫറി മല്‍സരത്തില്‍ നിന്നും പുറത്താക്കി” അദ്ദേഹം ല റിപ്പബ്ലിക്കയോട് പറഞ്ഞു.ഈ അടുത്ത് കില്ലെനി ഗുരുതരമായ പരിക്കില്‍ നിന്നും ഭേദപ്പെട്ട് വന്നതേയുള്ളൂ.






































