ഈ 35 ആം വയസ്സിലും എന്നാ ഒരു ഇതാ !!
ഫീസ് കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ട്രാൻസ്ഫറിന് വിസമ്മതിച്ച ഷക്തറിന് സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്തു നൽകിയാണ് ഫെർണാണ്ടിഞ്ഞോ സിറ്റിയിലേക്ക് വിമാനം പിടിച്ചതെന്ന് കേട്ടിട്ടുണ്ട്.യായ ടൂറെ മിന്നി നിൽക്കുന്ന കാലത്ത് ഈ ട്രാൻസ്‌ഫർ അത്യാവശമായിരുന്നോ എന്ന വാദഗതിയൊന്നും അന്നത്തെ മാനേജർ പെല്ലഗ്രിനി മുഖവിലക്കെടുത്തില്ല,അയാൾക്ക് പിഴച്ചതുമില്ല.
കളത്തിലിറങ്ങിയ നിമിഷം മുതലിന്നേ വരെ സിറ്റി നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം..ചെൽസിയുടെ ക്‌ളൗടെ മക്കലിലെയുടെ കാലത്തിന് ശേഷം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ ഇദ്ദേഹം ആയിരിക്കും. ടീമിന് ആവശ്യം വരുമ്പോൾ പ്രീമിയർ ഡിഫൻഡറായും വേഷമിടും.ഒരു പരാതികളുമില്ലാതെ കളിച്ചുകൊള്ളും..കളിച്ചുകൊണ്ടിരുന്ന സിറ്റി ലെജൻഡ് എന്ന് നിസംശയം വിളിക്കാം.പെപ്പിന്റെ നിരയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവം.പെപ്പ് പ്രശംസ വാരിവിതറുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അതിശയപ്പെട്ടിട്ടില്ല..പക്ഷെ 5 ദിവസത്തിനുള്ളിൽ 3 കോംപറ്റീട്ടിവ് മത്സരങ്ങളിൽ നീല കുപ്പായമിടുന്നതു കണ്ട് അതിശയിച്ചിട്ടുമുണ്ട്.
Happy birthday to Fernandinho Luiz. What an absolute belter of a player he’s been.