ക്രിക്കറ്റിലെ രാജകുമാരനു ഒരായിരം ജന്മദിനാശംസകൾ
എല്ലാ താരതമ്യങ്ങൾക്കും അതീതനായിരുന്നു അയാൾ, ബാറ്റിങ് അനായാസതയിൽ, ഭംഗിയിൽ, എല്ലാം അയാൾ മറ്റുള്ള ഇതിഹാസങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു, റെക്കാഡുകൾക്കപ്പുറം കളിയുടെ സ്വാഭാവികതയെയായിരുന്നു അയാൾ സ്നേഹിച്ചത്, അലസഭംഗിയോടെ റൺസുകൾ സ്വന്തമാക്കുമ്പോഴും, പലപ്പോഴും തലതാഴ്ത്തി ഗ്രൗണ്ടിൽ നിന്നു തിരിച്ചു കയറാൻ വിധിക്കപെട്ട നിര്ഭാഗ്യവാൻ,….
തനിക്ക് തോന്നിയ രീതിയിൽ ബാറ്റ് വീശി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ ട്രിനിഡാഡിലെ രാജകുമാരനു നേരുന്നു.






































