ആദ്യത്തെ സംഭവം 1995 ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിലാണ് നടന്നത്, ഓസ്ട്രേലിയൻ അമ്പയർ ഡാരെൽ ഹെയർ, മുരളീധരന്റെ ആദ്യ മൂന്ന് ഓവറുകളിൽ 7 നോ ബോളുകൾ കൈമടക്കി എറിഞ്ഞു എന്ന പേരിൽ വിധിച്ചു.ആ യുവ ബൗളർ സ്വാഭാവികമായും നിരാശയിലായി, അപ്പോൾ തന്നെ ക്യാപ്റ്റൻ രണതുംഗ രക്ഷക്ക് എത്തി, ഡാരെൽ ഹെയറുമായി വാദത്തിൽ ഏർപ്പെടുകയും ശ്രീലങ്കൻ മാനേജ്‌മെന്റുമായി ആലോചിക്കാനായി കളിക്കളം വിട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു .തിരിച്ചു വന്ന രണതുംഗ വീണ്ടും ഡാരെൽ ഹെയറുമായി വാദത്തിൽ ഏർപ്പെടുകയും മറുവശത്തു സിംബാബ്‌വെ അമ്പയർ സ്റ്റീവ് ഡൂൺ വശത്തു നിന്നും ബൗൾ ചെയ്യാൻ തിരുമാനമാക്കുകയും ചെയ്തു. പിന്നീട് ഈ നടപടി അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ നിയമിച്ച വിദഗ്ധർ പരിശോധിച്ചപ്പോൾ യാതൊരു പ്രശ്നവുമുണ്ടായില്ല. അതെ രീതിയിൽ മുരളീധരന് ബൗളിംഗ് തുടരാമെന്നു അവർ നിർദ്ദേശിച്ചു.
എന്നാൽ മുരളീധരൻറെ ബൗളിംഗ് ആക്ഷൻ വിവാദം അവിടെ കൊണ്ട് അവസാനിച്ചില്ല. 1999 ലെ അടുത്ത ഓസ്‌ട്രേലിയൻ പര്യടനത്തിൽ മറ്റാരു സംഭവം കൂടി നടന്നു. ഇതു നടന്നത് അഡ്ലെയ്ഡ് ഓവലിൽ വച്ച് നടന്ന ഇംഗ്ലഡി നു എതിരായ ഒരു മത്സരത്തിൽ ആയിരുന്നു ഓസ്ട്രേലിയൻ അമ്പയർ റോസ് എമേഴ്സൺ മുരളീധരന്റെ ബോളുകൾ വീണ്ടും നോ ബോൾ എന്ന് വിധിയെഴുതി . ഈ പ്രാവിശ്യം കോപിതനായ ക്യാപ്റ്റൻ രണതുംഗ ടീം അംഗങ്ങളെ ബൗണ്ടറി ലൈനിൽ നിർത്തി ആണ് ശ്രീലങ്കൻ മാനേജ്‌മെന്റുമായി ആലോചിക്കാൻ പോയത്. 12 മിനിറ്റോളം നിർത്തി വച്ച് പുനഃരാരംഭിച്ച മത്സരത്തിന് ഒടുവിൽ പല ചോദ്യങ്ങളും ഉയർന്നു .. മുരളീധരന്റെ ബൗളിംഗ്, അമ്പയർ റോസ് എമേഴ്സൺ തീരുമാനങ്ങൾ , ക്യാപ്റ്റൻ രണതുംഗയുടെ വിലക്ക്. അവസാനം ക്യാപ്റ്റൻ രണതുംഗക്കു പിഴ കൊടുക്കുകയും അടുത്ത കളികളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിറുത്തുകയും ചെയ്തു. അതും ശരിക്കും ഭാവിയിലെ പെരുമാറ്റത്തെക്കുറിച്ച് കുറച്ചു ശ്രദ്ധയുള്ളതായിരിക്കണം എന്ന ഒരു മെസ്സേജിന് മാത്രമായിരുന്നു. രണതുംഗയുടെ പ്രവർത്തനങ്ങൾ പലർക്കും കുറച്ചു തീവ്രമായി തോന്നിയേക്കാം, എങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ സഹ കളിക്കാരെ ഒരിക്കലും നിരാശപെടുത്താതെ അവരുടെ കരിയർ സംരക്ഷിക്കാൻ പ്രതിബന്ധങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഒരു വ്യക്തമായ സന്ദേശം അദ്ദേഹം നമ്മൾക്ക് നൽകി.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ