യൂറോ കപ്പ് വേദി ഒരുക്കുന്നതിൽ നിന്ന് മ്യൂണിക് പിന്മാറിയേക്കും
കൊറോണ വൈറസു ഭീതിയെത്തുടർന്നു അടുത്ത വർഷത്തേക്ക് മാറ്റിവച്ച യുറോ 2020 യൂറോപ്യൻ കപ്പു ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ ആതിഥേയർ സ്ഥാനത്തു നിന്ന് മ്യുണിക്ക് പിന്മാറിയെമാകുമെന്നു ജർമൻ സ്പോർട്സ് ഇൻഫർമേഷൻ സർവീസ് റിപ്പോർട്ട് ചെയുന്നു
മ്യുണിക്ക് അടക്കം 12 യൂറോപ്യൻ നഗരങ്ങളിലായിയിരുന്നു 2020 യുറോ നടത്തുവാൻ നിശ്ചയിച്ചിരുന്നത്. മ്യുണിക്കിനെ പിൻ തുടർന്ന് മറ്റു ചില നഗരങ്ങളും പിന്മാറിയേക്കുമെന്നും വാർത്തയുണ്ട്.

2024 യൂറോ യുടെ ആതിഥേയരാണ് ജർമനി. അതിനിടയിൽ ഏതു സമയത്തും മത്സരം ഏറ്റെടുത്തു നടത്താൻ തയാറാണെന്നു 2018 ലോക കപ്പു നടത്തിയ റഷ്യയും അറിയിച്ചിട്ടുണ്ട്