Foot Ball Top News

ഹക്കിമിക്കായി ആഴ്സണലും; 45 മില്യൺ പൗണ്ട് വരെ കൊടുക്കാൻ അർട്ടേറ്റ തയ്യാറായേക്കും

April 9, 2020

ഹക്കിമിക്കായി ആഴ്സണലും; 45 മില്യൺ പൗണ്ട് വരെ കൊടുക്കാൻ അർട്ടേറ്റ തയ്യാറായേക്കും

യൂറോപ്പിലെ ഏറ്റവും പ്രചോദിപ്പിക്കുന്ന റൈറ്റ് ബാക്കിൽ ഒരാളാണ് മൊറോക്കൻ ദേശിയ താരമായ അഷ്‌റഫ് ഹക്കിമി. വെറും 21 വയസ്സ് മാത്രം പ്രായമുള്ള ഹക്കിമി റയൽ മാഡ്രിഡിന്റെ താരമാണെങ്കിലും ഇപ്പോൾ ജർമൻ ക്ലബായ ബൊറൂസിയ ഡോട്ട്മണ്ടിൽ ലോണിൽ പോയിരിക്കുകയാണ്. മിന്നും പ്രകടനമാണ് ബൊറൂസ്സിയക്കായി താരം ഈ സീസണിൽ പുറത്തെടുത്തിരിക്കുന്നത്. 10 അസിസ്റ്റും 3 ഗോളുകളുമാണ് 25 മത്സരങ്ങളിൽ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം. വിങ് ബാക്ക് അല്ലാതെ ഇടത്തോ വലത്തോ വിങ്ങിൽ അറ്റാക്കർ ആയും താരത്തിനെ ഉപയോഗിക്കാൻ സാധിക്കും.

ഈ പ്രകടനം കണക്കിലെടുത്തു ഹക്കിമിയെ തിരിച്ചു മാഡ്രിഡിൽ എത്തിക്കാൻ സിദാനും പദ്ധതികൾ ഉണ്ട്. എന്നാൽ താരത്തിന്റെ ഏറ്റവും വലിയ ആരാധകനായി ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടേറ്റ മാറിയിരിക്കുന്നു എന്നാണ് വാർത്തകൾ. 45 മില്യൺ യൂറോ വരെ താരത്തിനായി ആഴ്‌സണൽ മുടക്കാൻ തയ്യാറാണ് എന്നാണ് അറിയാൻ കഴിയുന്നത്. ലക്കസാറ്റിനെയും, ടോറെറയെയും വിറ്റ് ഹക്കിമിയെയും അത്ലറ്റികോ മാഡ്രിഡിന്റെ തോമസ് പാര്ട്ടിയ് യെയും ടീമിൽ എത്തിക്കാനാണ് അർട്ടേറ്റയുടെ പദ്ധതി.

Leave a comment