Editorial Foot Ball legends Stories Top News

ജോർജെ ജീസസ് – സമകാലിക ഫുട്ബോളിലെ ചാണക്യൻ

April 6, 2020

ജോർജെ ജീസസ് – സമകാലിക ഫുട്ബോളിലെ ചാണക്യൻ

“ഫുട്‌ബോളിൽ നിങ്ങൾക്ക് മുന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ബോൾ, സ്‌പേസ്, മാർക്ക് ചെയ്യേണ്ട പ്ലയർ. ഇതിൽ ഏതാണ് ഏറ്റവും പ്രധാനം?”

“എന്റെ എതിരാളിയെ മാർക്ക് ചെയ്യലാണ് ആദ്യപടി. മറ്റെല്ലാം പിന്നെത്തെ കാര്യങ്ങളാണ്.” ഞാൻ മറുപടി നൽകി.

“അല്ല, ഫുട്‌ബോളിൽ ബോളാണ് ഏറ്റവും പ്രധാനം. എന്താണ് അടുത്തത്?” അദ്ദേഹം ചോദ്യം നീട്ടി.

“എതിരാളി” തികഞ്ഞ ആത്മവിശ്വാസത്തോടെ എന്റെ മറുപടി.

“അല്ല, അത് നിന്റെ സഹതാരങ്ങളാണ്. അവരുടെ പൊസിഷന് അനുസരിച്ചാണ് നീ പൊസിഷൻ ചെയ്യേണ്ടത്. അല്ലേ?”
“എങ്കിൽ എന്താണ് അടുത്തത്?”

“എന്റെ എതിരാളി”

“അല്ല, നീ മാർക്ക് ചെയ്യേണ്ടത് സ്‌പേസ് ആണ്. എതിരാളി അതിനു ശേഷമേ വരുന്നുള്ളൂ.
സ്‌ട്രൈക്കർ ഫിനിഷ് ചെയ്യാനായി ബോക്സിൽ എത്തുമ്പോൾ മാത്രമേ അതിനു മാറ്റം വരുന്നുള്ളൂ. അപ്പോൾ നീ അയാളോട് അടുക്കണം.”

ജോർജ് ജീസസിന്റെ ടാക്ടിക്കൽ അപ്രോച്ചിനെ കുറിച്ച് വിശദീകരിക്കുകയാണ് ബെൻഫികയുടെ പോർച്ചുഗീസ് സെന്റർ ബാക്ക് റൊളാണ്ടോ. ജോർജ് ജീസസിനെ അറിയില്ലേ? ഫ്ലമിംഗോയെ വൻകരയുടെ ചാമ്പ്യന്മാരാക്കിയ വിഖ്യാത പരിശീലകൻ. പതിറ്റാണ്ടിലെ മികച്ച പരിശീലകരിൽ ഒരാളാണ് ഈ പോർച്ചുഗീസുകാരൻ. ബ്രസീലിലെങ്ങും അയാളെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാണ്. മുൻ പ്രൊഫഷണൽ ഫുട്‌ബോളർ കൂടിയായ അദ്ദേഹം സ്പോർട്ടിംഗ്, ബെൻഫിക തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

credits – Danish Jamal

Leave a comment