ദി ബെസ്റ്റ് എവര്‍ ലാലീഗ ക്ളൈമാക്സ് !!
വീണ്ടുമൊരു പെനാല്‍റ്റി നക്ഷടത്തിന്റെ കഥയാണ്… ബാജിയോ എക്കാലത്തേയും ദുരന്തനായകനായ 1994 ലെ മറ്റൊരു പെനാല്‍റ്റി ദുരന്ത കഥ… എക്കാലത്തെയും മികച്ച ലാലീഗ സീസണ് എന്‍ഡിങ്ങ് ക്ളൈമാക്സിന്റെ കഥ…
കഥയുടെ ഒരറ്റത്ത് ബാഴ്സിലോണയാണ്… ഹാട്രിക്ക് ചാമ്പ്യന്മാരയി ആ ലാലീഗ സീസണിനെത്തിയ ക്രൈഫിന്റെ ഡ്രീം ടീം… മറ്റേയറ്റത്ത് റയല്‍ മാഡ്രിഡ്? കഴിഞ്ഞ മൂന്ന് സീസണിലും രണ്ടാം സ്ഥാനകാരായ , യൂറോപ്പിലെ തന്നെ എക്കാലത്തെയും ടീമിനതൊരു വേദനാജനകമായ സീസണായിരുന്നു… പന്ത്രണ്ട് തോല്‍വികളാണ് അവരാ സീസണില്‍ വഴങ്ങിയത്… അമ്പത് ഗോളുകളും… റെലഗേറ്റ് ചെയ്യപെട്ട ലിയിഡ പോലും അവരേകാള്‍ കുറവ് ഗോളാണ് വഴങ്ങിയത്… അപ്പോള്‍ മറ്റേയറ്റത്താരാണ്?
ഡിപ്പാര്‍ട്ടീവോ ലേ കൊരുണ…മൂന്ന് വര്‍ഷം മുമ്പ് മാത്രം ടോപ്പ് ഫൈറ്റിലേക്ക് പ്രമോഷന് കിട്ടിയ ഡിപ്പോര്‍ട്ടീവോ…70 കളിലും 80 കളിലുമെല്ലാം അവര്‍ താഴെകിടയിലുളള ലീഗുകളിലായിരുന്നു…ആഴ്സെണോ ലെഗ്സിയാസിന്റെ കീഴില്‍ ആ കൊച്ചു ടീം ലാലാഗയിലെ സൂപ്പര്‍ കില്ലേഴ്സായി വളരുകയായിരുന്നു… ക്രസ്ത്മസ്സ് അവധി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു…ആ കൊച്ചു ക്ളബിന്റെ ആരാധകര്‍ ലീഗ് സ്വപ്നം കണ്ട് തുടങ്ങിയിരുന്നു….
മൈക്കിള്‍ ലൗട്രാപ്പ് എന്ന ക്രിയേറ്ററും റൊമാരിയോയും സ്റ്റോയിച്ച് കോവുമടങ്ങിയ മുന്‍നിരയും..പെപ്പ് ഗാര്ഡിയേളയും ആല്‍ബര്‍ട്ടോ ഫെററുമടങ്ങിയ ലാമസിയ പ്രതിഭകളും… . ബാഴ്സിലോണയുടെ ശക്തി ആക്രമണമായിരുന്നു..96 ഗോളുകളാണ് സീസണിലവര് അടിച്ചു കൂട്ടിയത്…..33 കളികളില്‍ 30 ഗോളുകള്‍ നേടി ”പിച്ചാച്ചി” അവാര്‍ഡ് നേടിയ റൊമാരിയോ…മറ്റൊരു ഗോളടിയന്ത്രമായ സ്റ്റോയ്ച്ച്കോവ്…എതിരാളികളെ അവര്‍ തകര്‍ത്താടി കൊണ്ടിരുന്നു… ഡിപ്പാര്ട്ടീവൈായുടെ ശക്തി ഡിഫന്‍സായിരുന്നു…26 കളികളിലാണ് അവര്‍ ക്ളീന്‍ചിറ്റ് നേടിയത്…ഫ്രാന്‍സിസ്കോ ലിയാനോ എന്ന ഗോള്‍കീപ്പറായിരുന്നു അവരുടെ പ്രധാന ശക്തി…ഫ്രാന് എന്ന മിഡ്ഫീല്ഡര്ക്കൊപ്പം ബ്രസീലയന്‍ താരജോഡികളായ ബെബറ്റോയും ഡൊണാറ്റൊയും ഒത്തു ചേര്‍ന്നപ്പോള്‍ അവര്‍ സ്പാനീഷ് ഫുട്ബോളിലെ പുതു ശക്തികളായി…സ്പെയിനിലെ ന്യൂട്രല്‍ ആരാധകരെല്ലാം ആ വര്‍ഷം അവരോടെപ്പമായിരുന്നു…
ഡിപ്പാര്‍ട്ടീവോ ലാലീഗയില്‍ മുന്നേറി കൊണ്ടിരിക്കുന്ന സമയത്താണ് രണ്ടാം സ്ഥാനകാരായ ബാഴ്സയുമായുളള നിര്‍ണായകമത്സരം നടക്കുന്നത്… രണ്ട് ടീമിന്റയും 26 ആമത്തെ മാച്ചായിരുന്നു അത്… 7 പോയന്റിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു ഡിപ്പോര്‍ട്ടിവോക്ക്(2 പോയന്റ്സ് ഫോര്‍ വിന് കാലഘട്ടത്തില്‍ അത് വ്യക്തമായ ലീഡാണ്).ന്യൂകാമ്പില്‍ നടന്ന ആ മത്സരത്തില്‍ സ്റ്റൊയിച്ച്കോവ്, റൊമാരയോ , ലൗട്രാപ്പ് എന്ന ബാഴ്സയുടെ പവര്‍ഹൗസ് മൂന്ന് പേരും ഗോള്‍ നേടിയതോടെ ബാഴ്സ 3-0ത്തിന് ജയിച്ചു കയറി…. അന്തിമ ഫലത്തില്‍ പരസ്പരമുളള ആ എഡ്ജ് ബാഴ്സക്ക് നിര്‍ണായകമായി…
അവിടെ നിന്ന് ബാഴ്സ കുതിച്ച് തുടങ്ങി… അടുത്ത 5 കളികള്‍ തുടര്‍ച്ചയായി അവര്‍ ജയിച്ചു…22 ഗോളുകളാണ് ഈ 5 കളിയിലവര് അടിച്ചു കൂട്ടിയത്…ഡിപ്പോര്ട്ടീവയാകട്ടെ അടുത്ത മൂന്ന് കളികളും സമനിലയില്‍ കുടുങ്ങി…അതോടെ രണ്ട് ടീമുകളും തമ്മിലുളള വ്യത്യാസം നേര്‍ത്തതായി…
ലീഗിലെ അവസാന മത്സരത്തിന് മുമ്പായിരുന്നു എല്ക്ളാസിക്കൊ…ഡിപ്പാര്‍ട്ടീവോക്ക് ഒരു പോയന്റ് ലീഡുണ്ട്…ആദ്യ ലീഗില്‍ റൊമാരിയോയുടെ ഹാട്രിക്കില്‍ 5-0 ത്തിന് ക്യാമ്പ്ന്യൂവില്‍ തേറ്റതിന് പ്രതികാരം ചെയ്യാന്‍ തയ്യാറായാണ് റയലിന്റെ വരവ്… കഴിഞ്ഞ പത്ത് വര്‍ഷമായി ബാഴ്സ സാന്റിയാഗോ ബെര്‍ണാബുവില്‍ ജയിച്ചിട്ടില്ല… അത് കൊണ്ട് തന്നെ റയലിന്റെ വിജയവും തങ്ങളുടെ വിജയവും ലീഗ് കിരീടവും ഡിപ്പാര്‍ട്ടീവോ ആരാധകര്‍ സ്വപ്നം കണ്ടു..എന്നാല്‍ റയലിന്റെ ആക്രമണങ്ങളെ അതിജീവിച്ച് ബാഴ്സ ഗുലിര്‍മോ അമറിന്റെ ഗോളില്‍ ജയിച്ച് കയറി… മറുവശത്ത് ലോഗോര്ണോസിനെതിരെ ഡിപ്പാര്ട്ടീവോയും ജയിച്ച് കയറി…
ലീഗിലെ അവസാന മത്സരം… ബാഴ്സക്കും ഡിപ്പാര്ട്ടിവോക്കും ഹോം ഗെയിം… ഡിപ്പാര്‍ട്ടീവോക്ക് ഒരു പോയന്റ് ലീഡുണ്ട്… എന്നാല്‍ പോയന്റ് തുല്യ നിലയായാല്‍ ബാഴ്സ പരസ്പരമുളള മത്സരങ്ങളുടെ അഡ്വാന്റജില് ജയിച്ച് കയറും…ബാഴ്സക്ക് എതിരാളി സെവിയ… ഡിപ്പാര്‍ട്ടീവോക്ക് വലന്‍സിയയും… 600 മൈലുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്റ്റേഡിയങ്ങളില്‍ ഒരേ സമയം കളി നടക്കുവാണ്…. കിരീട വിജയിയെ നിര്‍ണയിക്കാന്‍…
റയ്സറില്‍ വലന്‍സിയക്കെതിരെ ഡിപ്പാര്‍ട്ടീവോ ബെബറ്റോയുടെ നേത്രത്വത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി… ക്യാമ്പ് ന്യൂവില്‍ ബാഴ്സയുടെ ആക്രമണങ്ങള്‍ക്കൊപ്പം സെവിയയും തിരിച്ചടിച്ചു…കളി തുടങ്ങി 12 ആം മിനിറ്റില്‍ ന്യൂക്യാമ്പിലെ കാണികളെ ഞെട്ടിച്ച് കൊണ്ട് സിമയോണി ബാഴ്സ വല ചലിപ്പിച്ചു… എന്നാല്‍ സ്റ്റോയ്ച്ച്കോവിലൂടെ 8 മിനിറ്റിന് ശേഷം ബാഴ്സ തിരിച്ചടിച്ചു…വീണ്ടും ബാഴ്സയെ ഞെട്ടിച്ച് കൊണ്ട് 44 ആം മിനിറ്റില്‍ ഡേവിഡ് സൂക്കര്‍ ഒരിക്കല്‍ കൂടി ബാഴ്സ വല ചലിപ്പിച്ചു… മറുവശത്ത് ഡിപ്പാര്‍ട്ടീവോയുടെ ശ്രമങ്ങളല്ലാം വലന്‍സിയ പ്രതിരോധത്തെ തകര്‍ക്കാന്‍ പര്യാപ്തമായില്ല… എങ്കിലും ആദ്യ പകുതി കഴിഞ്ഞപ്പോള്‍ നിലവിലെ സ്കോര്‍ നില പ്രകാരം ഡിപ്പാര്‍ട്ടീവോ 2 പോയന്റ് ലീഡോടെ കിരീടം നേടും എന്ന നിലയിലായിരുന്നു…
പക്ഷേ രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുളളില്‍ സ്റ്റൊയിച്ച്കോവ് ബാഴ്സക്ക് സമനില നല്കി… അപ്പോഴും ഡിപ്പാര്‍ട്ടീവോക്ക് ഒരു പോയന്റ് ലീഡുണ്ട്…എന്നാല്‍ 70 താം മിനിറ്റില്‍ ബാഴ്സയുടെ ഗോള്‍ മജീഷ്യന്‍ റൊമാരിയേ ഗോള്‍ നേടിയതൊടെ ബാഴ്സ പോയന്െറ് ടേബിളില്‍ മുന്നിലെത്തി…അതിന് ശേഷം ക്രൈഫ് റൊമാരയോയെ പിന്‍വലിച്ചു… ക്യാമ്പ് ന്യൂവിലെ കാണികളുടെ സ്റ്റാന്റിങ്ങ് ഒവീയേഷനിലൂടെ ഗ്രൗണ്ടില്‍ നിന്നും നടന്നകന്ന റൊമാരയോ നേരെ പോയത് ബാഴ്സയുടെ ഡ്രസ്സിങ്ങ് റൂയില്‍ റയസ്സറിലെ മത്സരം കാണാനായിരുന്നു..തുടര്‍ന്ന് ലൗട്രാപ്പും ജോസ് മാരി ബക്കാറോയും ഗോള്‍ നേടിയതോടെ ബാഴ്സ ന്യൂക്യാമ്പില്‍ വിജയമുറപ്പിച്ചു… പക്ഷേ അവരപ്പോഴും കണ്ണുകള്‍ റയസറിലേക്ക് നീട്ടി… അവസാന നിമിഷങ്ങളിലെ ഗോളുകളിലാണ് ആ സീസണിലധികവും ഡിപ്പാര്‍ട്ടീവോ ജയിച്ച് കയറിയത്…600 മിനിറ്റലധികമായി ലാലീഗയില്‍ അവര്‍ ഗോള്‍ വഴങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ വലന്‍സിയ ഒരു ഗോള്‍ നേടുമെന്ന പ്രതീക്ഷ അവര്‍ക്കില്ലായിരുന്നു… എങ്കിലും അവസാന പത്ത് മാച്ചുകളില്‍ ഡിപ്പാര്‍ട്ടിവോ നാല് തവണ 0-0 സമനിലയില്‍ കുരുങ്ങിയിരുന്നു…റയസറിലെ കാണികളപ്പോള്‍ പക്ഷേ നിരാശയിലേക്ക് വഴുതി വീണിരുന്നു…
കളി കഴിയാന്‍ സമയമയിരുന്നു…ഡിപ്പാര്‍ട്ടീവോയുടെ നാന്ോ യുടെ വക കളിയിലെ അവസാന ശ്രമം. നാന്ോയെ തടയാനുളള സെററിന്െറ ശ്രമം ഫൗളില്‍ കലാശിച്ചു… റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് കൈ ചൂണ്ടി… റയ്സര് ആഹ്ളാദത്തില്‍ പൊട്ടി തെറിച്ചു..88 വര്‍ഷങ്ങളുടെ ചരിത്രത്തിലാധ്യമായി തങ്ങളുടെ പ്രിയ ക്ളബ് സ്പെയിനിന്‍െറ ചാമ്പ്യന്മാരാകാന് പോകുന്നു….. ക്യാമ്പ് ന്യൂവില്‍ 98,000 ആരാധകര്‍ ശ്മശാന മൂകതയിലായി…..ലാലീഗ നക്ഷടപെട്ടെന്നവരുറപ്പിച്ചു….ബാഴ്സയുടെ ബെഞ്ചിലിരുന്ന കളിക്കാരെല്ലാം ഡ്രസ്സിങ്ങ് റുമിലേക്ക് പെനാല്‍റ്റി കാണാന്‍ ഇരച്ചു കയറി…
ഡിപ്പാര്‍ട്ടീവോക്ക് സീസണിലധികവും പെനാല്‍റ്റി എടുത്തിരുന്നത് ബെബറ്റോ ആയിരുന്നു… എന്നാല്‍ സീസണില്‍ 3 പെനാല്‍റ്റികള്‍ അയാള്‍ നക്ഷടപെടുത്തിയതോടെ അവസാന കളികളില്‍ ഡൊണാറ്റോ ആയിരുന്നു എടുത്തിരുന്നത്.. പക്ഷേ പക്ഷേ ഡൊണാറ്റോ അതിനകം സബ് ചെയ്യപെട്ടിരുന്നു…ഒടുവില്‍ മിറോസ്ലോവ് ഡ്യൂക്കിക്ക് എന്ന പ്രതിരോധ ഭടന് പെനാല്‍റ്റി എടുക്കാനുളള ഉത്തരവാധിത്വം കല്പ്പിക്കപെട്ടു..
ഡിപ്പാര്‍ട്ടീവോയുടെ നാല് സീസണുകളില്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് ഡ്യൂക്കിക്ക് നേടിയിരുന്നത്… മറുവശത്ത് വലന്‍സിയയുടെ വലകാത്തത് ഗ്വോണ്സലോസാണ്…. വലന്‍സിയയില്‍ ഒരിക്കലും ഓര്‍ക്കാന്‍ വലിയ മുഹൂര്ത്ത്വങ്ങളില്ലാത്ത അവരുടെ രണ്ടാം ഗോള്‍കീപ്പര്‍…വലന്‍സിയ ജഴ്സിയില്‍ അയാളുടെ അവസാന മത്സരമായിരുന്നു അത്…
600 മൈലുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്റ്റേഡിയങ്ങള്‍ ശ്മശാന മൂകതയിലായി… ഡ്യൂക്കിക്ക് പെനാല്‍റ്റിയെടുക്കാന്‍ ഒന്നു നിശ്വാസിച്ച ശേഷം പതിയെ റണ്ണപ്പെടുത്തു… പക്ഷേ അയാളുടെ ഷോട്ട് ദുര്‍ബലമായിരുന്നു… വലത് വശത്തേക്ക് ചാടി ഗ്വോണ്സലാസ് അനായാസമായത് തടുത്തു…. അയാളുടെ വലന്‍സിയ കരിയറിലെ അവസാന നിമിഷം… ഏറ്റവും മനോഹരമായതും….
ക്യാമ് ന്യൂ ആഹ്ളാദത്താല്‍ പൊട്ടി തെറിച്ചു… റയ്സറില്‍ കാണികളുടെ കണ്ണില്‍ നിന്ന് കണ്ണു നീര് ധാര ധാരയോഴുകി… തങ്ങളുടെ ക്ളബിന്‍െറ ഏറ്റവും വലിയ മുഹൂര്‍ത്ത്വം ഒരു നിമിഷം കൊണ്ടില്ലാതായിരിക്കുന്നു…ഡ്യൂക്കിക്ക് നിസംഗതയോടെ തിരിച്ച് നടന്നു..നമ്മള് അവസാന മാസങ്ങളില്‍ നന്നായി കളിച്ചില്ല…അവിടെയാണ് കിരീടം നക്ഷടമായതെന്ന് സഹ കളിക്കാര്‍ അയാളെ ആശ്വസിപ്പിച്ചു…. ഏതാനും നിമിഷങ്ങളില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങി…ബാഴ്സ നാലാമതും ലാലീഗ ചാമ്പ്യന്മാരായിരിക്കുന്നു… ക്രൈഫിന്‍െറ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു…. കാണികള്‍ നൃത്തം ചവിട്ടി… സ്റ്റോയ്ച്ച്കോവ് ക്യമ്പ് ന്യവില് വീണ് കിടന്ന് ആഹ്ളാദത്തില്‍ വിങ്ങി പൊട്ടി… അതേ സമയം എ കരൂണ നഗരം മരണവീടായി… തങ്ങളുടെ വിധിയെ പിഴച്ച് കൊണ്ട് അവര്‍ വിലപിച്ച് കൊണ്ടിരുന്നു….
നാല് ദിവസമേ ബാഴ്സയുടെ ആഹ്ളാദത്തിന് വലിപ്പമുണ്ടായിരുന്നുളളു…ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എസി മിലാനോട് അവര്‍ നാല് ഗോളിന് ക്രൈഫിന്‍െറ ഡ്രീം ടീം തകര്‍ന്നടിഞ്ഞു… അടുത്ത വര്‍ഷം റയ്സറില്‍ വച്ച് കോപ്പ ഡെല്‍ റേ ഫൈനലില്‍ വലന്‍സിയയെ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി ലീഗ് കപ്പ് ജയിച്ച് ഡിപ്പാര്‍ട്ടീവോ വലന്‍സിയോട് പകരം വീട്ടി… തുടര്‍ന്നുളള വര്‍ഷങ്ങളില്‍ വലന്‍സിയയും ഡിപ്പാര്‍ട്ടിവോ ലേ കൊരൂണയും സ്പെയിനില്‍ ശക്തരായ ടീമുകളായി…അവര്‍ പരസ്പരം ഒരു റിവാലിറ്റി സ്പെയിനില്‍ രൂപപെട്ടു…ഡ്യൂക്കിക്കിന്െറ പെനാല്‍റ്റി തടുത്ത ഗ്വോണ്സലാസ്വിനോട് ഒരിക്കലും ഡിപ്പാര്‍ട്ടീവോ ഫാന്‍സ് ക്ഷമിച്ചില്ല…വര്‍ഷങ്ങള്‍ക്ക് ശേഷം 2010/11 ല്‍ ഹെര്‍ക്കുലീസിന്‍െറ ഗോള്‍കീപ്പിങ്ങ് കോച്ചായി റയ്സറിലെത്തിയ അയാളെ അവര്‍ തുടര്‍ച്ചയായി കൂകി വിളിച്ചു…
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിപ്പാര്‍ട്ടീവോ ലേ കൊരൂണ ലീഗ് കിരീടം നേടി…അപ്പോഴേക്കും ഡ്യൂക്കിക്ക് ഡിപ്പാര്‍ട്ടീവോ ലേ കൊരൂണ വിട്ട് വലന്‍സിയയിലേക്ക് പോയിരുന്നു… എങ്കിലും അയാള്‍ ലോകത്തോട് വിളിച്ച് പറഞ്ഞു…. ” ഇന്ന് എന്‍െറ ആത്മാവിന് ശാന്തി കൈവന്നിരിക്കുന്നു….”
Rayemon Roy






































