Foot Ball legends Top News

റോബ് റെൻസെൻബ്രിങ്ക് – എതിരാളികളെ മയക്കിയിരുന്ന “പാമ്പാട്ടി” !!

April 3, 2020

റോബ് റെൻസെൻബ്രിങ്ക് – എതിരാളികളെ മയക്കിയിരുന്ന “പാമ്പാട്ടി” !!

ഡച്ച് ഫുട്ബോൾ എന്ന് പറയുമ്പോൾ നമ്മുക്ക് യോഹാൻ ക്രയ്‌ഫ്‌, വാൻ ബാസ്റ്റിൻ, ഡെന്നിസ് ബെർഗ്കാമ്പ് എന്നീ പേരുകളാണ് ആദ്യം ഓടി വരിക. എന്നാൽ ക്രയ്‌ഫ്‌ കഴിഞ്ഞാൽ ഡച്ച് ഫുട്ബോളിൽ സൗന്ദര്യത്തിനു ഒരു അവസാന വാക്കുണ്ടെങ്കിൽ അത് റെൻസെൻബ്രിങ്ക് ആയിരിക്കും. ഡ്രിബ്ലിങ്ങിൽ അസാമാന്യ കഴിവുണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തിന് ഒരു അപര നാമവും കിട്ടി –  “the snakeman”.

1974, 1978 ലോക കപ്പിൽ അണിനിരന്ന ഡച്ച് ടീമിലെ പ്രധാന കണിക ആയിരുന്നു റോബ്. 1978 ൽ ക്രയ്‌ഫിന്റെ അഭാവം അറിയിക്കാതെ ഡച്ച് ടീമിനെ ഫൈനൽ വരെ എത്തിച്ചതിൽ റോബിന്റെ പങ്കു ചെറുതല്ല. ഫൈനലിൽ തനിക്ക് കിട്ടിയ ഒരു ഗോൾഡൻ ചാൻസ് മുതലാക്കാൻ പറ്റാതെ ദുഃഖ പുത്രനായി അർജന്റീനയിൽ നിന്ന് വിട വാങ്ങിയതും ചരിത്രം.

ആ കാലഘട്ടത്തിൽ യൂറോപ്പിലെ വമ്പന്മാരായിരുന്ന ബെൽജിയം ക്ലബായ ആൻഡ്രലിച്ഛയിരുന്നു അദ്ദേഹം പ്രതിധാനം ചെയ്ത ക്ലബ്. ഇന്നത്തെ ചാമ്പ്യൻസ് ലീഗിന്റെ മുൻഗാമി ആയിരുന്ന യുവേഫ വിന്നേഴ്സ് കപ്പിന്റെ ടോപ് സ്കോറെർ ആണ് റോബ്. ആൻഡ്രലിച്ചുമായ് രണ്ടു തവണ അദ്ദേഹം യുവേഫ വിന്നേഴ്സ് കപ്പും യുവേഫ സൂപ്പർ കപ്പും നേടിയിട്ടുണ്ട്. ആൻഡ്രലിച്ഛ് തങ്ങളുടെ ഏറ്റവും മികച്ച വിദേശ കളിക്കാരനായി ഇന്നും റോബിനെയാണ് കാണുന്നത്. തന്റെ മുഴുനീളൻ കരിയറിൽ വെറും രണ്ട് പെനാൽറ്റികൾ മാത്രം നഷ്ടപ്പെടുത്തിയ കളിക്കാരൻ എന്ന അപൂർവ റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം.

 

Leave a comment