2013 -14 സീസണിലെ സുവാരസ് – വ്യക്തിഗത മികവിന്റെ സംക്ഷിപ്‌തരൂപം
പ്രീമിയർ ലീഗ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിഗത മികാവിന്റെ പ്രകടനം 2013 -14 സീസണിൽ ലൂയിസ് സുവാരസ് ലിവർപൂളിന് വേണ്ടി കാഴ്ച്ച വെച്ചതാണെന്നു പറയാൻ സാധിക്കും.
33 കളികളിൽ നിന്ന് 31 ഗോളും 12 അസിസ്റ്റുമാണ് ഈ ഉറുഗ്വേ താരം അന്ന് ഇംഗ്ലണ്ടിൽ നേടിയത്. ലിവർപൂളിന്റെ അന്നത്തെ റെഗുലർ പെനാൽറ്റി ടേക്കർ ജെറാർഡ് ആയത് കൊണ്ട് ഇതിൽ ഒരു പെനാൽറ്റി പോലും ഉൾപെടുന്നുമില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം. 5 കളികളിൽ വിലക്ക് ഇല്ലായിരുവെങ്കിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് ഇന്നും സുവാരസിന്റെ പേരിൽ നില നിൽക്കുമായിരുന്നു.ആ സീസണിൽ ടോട്ടൽ ഗോൾസിൽ റെക്കോർഡും ടോട്ടൽ അസിസ്റ്റിൽ രണ്ടാം സ്ഥാനവും സുവാരസ് നേടുക ഉണ്ടായി.
ഇൻഡിവിജുവൽ സീസൺ പെർഫോമൻസിന്റെ കണക്ക് എടുത്താൽ രണ്ടാം സ്ഥാനത്ത് 2007 08 സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ടീമിലെ ക്രിസ്റ്റിയാനോ റൊണാൾഡോ ആണ് എന്ന് പറയേണ്ടി വരും. 31ഗോളുകൾ, 4 പെനാൽറ്റി, 6 അസ്സിസ്റ്റ് എന്നിങ്ങനെ ആയിരുന്നു റൊണാൾഡോയുടെ സമ്പാദ്യം.