ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് 2021ഇല് തന്നെ നടക്കും;ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍
യൂറോപ്പിയന്‍ ഫുട്ബോള്‍ മൊത്തം കോവിട് 19 കാരണം തകര്നടിഞ്ഞെങ്കിലും ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് 2021ഇല് തന്നെ ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് നടത്തും എന്നു പറഞ്ഞു.മുന്നേ തീരുമാനിച്ച് ഉറപ്പിച്ചപ്പോലെ തന്നെ കാമറൂണില്‍ 2021 ജനുവരി തൊട്ട് ഫെബ്രുവരി വരെ നടന്നേക്കും.ഈ അടുത്ത് 2020ഇല് നടത്താന്‍ തീരുമാനിച്ചിരുന്ന ആഫ്രിക്കന്‍ നാഷന്‍സ് ചാംമ്ബ്യന്ഷിപ് മാറ്റി വെച്ചിരുന്നു.

ആക്ടിങ് സെക്രെട്ടറി അബ്ദെല്മൌനേം ബാഹ് 2020 ഇല് ഭാക്കിയുള്ള ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ ക്വാളിഫയേഴ്സ് നടത്താന്‍ ആകുമെന്നാണ് പറഞ്ഞത്.ആകെയുള്ള പ്രശ്നം ഇപ്പോഴത്തെ ഈ പോക്ക് എത്ര കാലം നില്‍ക്കുമെന്നും, ഇത് തുടര്‍ന്നാല്‍ ക്വാളിഫയേഴ്സ് മല്‍സരങ്ങള്‍ നടത്താന്‍ പറ്റാതെ പോകുമ്പോഴാണ് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് ബുദ്ധിമുട്ടാകുന്നത്. എന്നാല്‍ ഈ സ്ഥിതി മെച്ചപ്പെടുമെന്നും ടൂര്‍ണമെന്റുകള്‍ അതിന്റെ സമയത്ത് തന്നെ നടത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം എന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.