ഗ്രീസ്മാനെ വില്‍ക്കാന്‍ തയാറായ്യി ബാഴ്സ ; വില 100 മില്യണ്‍ യൂറോ
ഫുട്ബോളിന് ഇപ്പോള്‍ അവധി ആണെങ്കിലും ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് ഒരു പഞ്ഞവും ഇല്ല.പുതിയ വാര്‍ത്ത ഫ്രഞ്ച് താരമായ അന്‍റോയ്ന്‍ ഗ്രീസ്മാനെ ബാഴ്സലോണ വില്‍ക്കാന്‍ തീരുമാനിച്ചു എന്നാണ്.സിറ്റി താരമായ അയ്മെറിക് ലപ്പോര്‍ടെയേ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാന്‍ ബാഴ്സ ശ്രമം നടത്തുന്നു എന്നും.100 മില്യണ്‍ യൂറോയാണ് ക്ലബ് ഗ്രീസമാന് ഇട്ടിരികുന്ന വില.അടുത്ത സീസണില്‍ ടീമിന്‍റെ സ്ക്വാഡ് ഡെപ്ത്ത് കൂട്ടാന്‍ ശ്രമിക്കുന്ന ബാഴ്സ ഗ്രീസ്മാന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ തൃപ്തരല്ല.
ഈ സീസണില്‍ ഗ്രീസ്മാന്‍ പതിനാല് ഗോളുകളാണ് നേടിയിരിക്കുന്നത്.ചില ഇംഗ്ലീഷ് ക്ലബുകള്‍ക്കും ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കും ഗ്രീസ്മാനില്‍ താല്‍പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.മറ്റൊരു പത്രമായ മുണ്ടോ ഡീപ്പോര്‍ടിവോ സിറ്റി താരമായ
ലപ്പോര്‍ടെയേ ബാഴ്സ ലക്ഷ്യം വെക്കുനുണ്ടെന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.സിറ്റിക്ക് അടുത്ത രണ്ട് കൊല്ലം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കിയത് ബാഴ്സയ്ക്ക് പ്രതീക്ഷ നല്‍കുന്നു.






































