അവസാനം കൊറോണ ഡിബാലയെ പിടികൂടി ഇരിക്കുന്നു
യുവന്റസിന്റെ അര്ജന്റീന താരമായ ദിബാലാക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് സമാനമായ വാർത്ത വന്നിരുന്നെങ്കിലും താരം ഇൻസ്റാഗ്രാമിലൂടെ അത് നിഷേധിച്ചിരുന്നു. കോവിഡ് -19 സ്ഥിരീകരിക്കുന്ന ഏറ്റവും താര മൂല്യമുള്ള കളിക്കാരനാണ് 26 ദിബാല. ഇതോടെ ഈ ഭീമൻ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമായി ദിബാല മാറി കഴിഞ്ഞിരിക്കുന്നു.
മാറ്റ്യുഐഡി, ഡാനിയേൽ സ്വെയറിങ് എന്നിവരാണ് കൊറോണ ബാധിച്ച മറ്റു രണ്ടു യുവന്റസ് താരങ്ങൾ. എല്ലാവരുടെയും ആരോഗ്യ നില തൃപിതികരമാണെന്നു റിപ്പോട്ടുകൾ സൂചിപിക്കുന്നു.






































