Foot Ball Top News

മൽഡിനിക്കും മകനും കൊറോണ സ്ഥിരീകരിച്ചു

March 22, 2020

മൽഡിനിക്കും മകനും കൊറോണ സ്ഥിരീകരിച്ചു

ഇറ്റാലിയൻ ഇതിഹാസം പൗളോ മൽഡിനിക്കും മകൻ ഡാനിയേൽ മൽഡിനിക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഒരു കാലഘട്ടത്തിൽ പ്രതിരോധത്തിലെ അവസാന വാക്കായിരുന്നു പൗളോ. പൗളോയും നെസ്റ്റയും ചേർന്ന അസ്സുറിപ്പടയുടെ പ്രതിരോധം കണ്ണിനു നൽകിയ വിരുന്ന് ചെറുതായിരുന്നില്ല. മൂന്ന് തലമുറകളായി എ.സി.മിലാൻ ക്ലബ്ബിൽ കളിക്കുന്ന കുടുംബ പാരമ്പര്യമാണ് മൽഡിനി കുടുംബത്തിനുള്ളത്. പൗളോയുടെ അച്ഛൻ സീസറും മിലാൻ ഇതിഹാസം ആയിരുന്നു. ഡാനിയേൽ ഇപ്പോൾ മിലൻറെ സീനിയർ ടീം അംഗമാണ്.

അച്ഛനും മകനും ഇപ്പോൾ ഐസൊലേഷനിൽ കഴിയുകയാണ് എന്ന് ക്ലബ് വെളിപ്പെടുത്തി. പൗളോ ഇപ്പോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ കൂടി ആണ്. ആയതിനാൽ വളരെ ആശങ്കയോടെ ആണ് മിലാൻ ആരാധകർ ശുഭ വാർത്തക്കായി കാത്തിരിക്കുന്നത്.

Leave a comment