Foot Ball Top News Uncategorised

ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാര്‍; ലൂക്കാ ജോവിക്ക്

March 21, 2020

ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാര്‍; ലൂക്കാ ജോവിക്ക്

യൂറോപ്പിയന്‍ രാജ്യങ്ങള്‍ മൊത്തം കോവിഡ്19 ഭീതിയില്‍ ഇരിക്കുമ്പോള്‍ സ്പെയിനില്‍ നിന്നുംസെര്‍ബിയയിലേക്ക് പോയ ലൂക്കാ ജോവിക്കിന് നല്ല വിമര്‍ശനം കേട്ടിരുന്നു.തന്‍റെ ഗേള്‍ഫ്രണ്ടിന്‍റെ ബര്‍ത്ത്ഡേ പാര്‍ട്ടി കൂടാന്‍ വേണ്ടി പോയതാണ് ജോവിക്ക്.കൊറോണ തടയാന്‍ വളരെ കണിശമായ നിര്‍ദേശങ്ങള്‍ എല്ലാം തള്ളികളഞ്ഞ ജോവിക്കിനെ ബെല്‍ഗ്രേഡില്‍ കണ്ടത് മുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ഞാന്‍ നിയമം തെറ്റിച്ചത് എനിക്ക് ആ നിയമത്തെ കുറിച്ച് ഞാന്‍ ബോധവാനാകാത്തത് കൊണ്ടാണ്.എന്‍റെ വാക്കുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതാണ് സത്യം.സ്പെയിനില്‍ ജനങ്ങള്‍ മാര്‍ക്കറ്റിലേക്കും ഫാര്‍മസിയിലേക്കും
മറ്റും പോകാനാകും അതിനാല്‍ അവിടെ പോലെതന്നെയാകും ഇവിടെയും എന്ന് ഞാന്‍ വിചാരിച്ചു.അത് അറിയേണ്ടത് എന്‍റെ കടമയാണ്,അതിനാല്‍ തെറ്റ് എന്‍റേത് തന്നെയാണ്.ഞാന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ തയാറാണ്.

Leave a comment