ഫിലിപ്പെ കുട്ടിഞ്ഞോയെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാൻ ചെല്‍സി
ബാഴ്സ താരവും ഇപ്പോള്‍ ബയേര്ണ് മ്യൂണിക്കിന് വേണ്ടി ലോണില്‍ കളിക്കുന്ന ഫിലിപ്പെ കുട്ടിഞ്ഞോയെ ചെല്‍സിയിലെത്തിക്കാന്‍ മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡിന് താലപര്യമുണ്ടെന്ന്
റിപ്പോര്‍ടുകള്‍.ചെല്‍സി മാനേജ്മെന്റ് ബാഴ്സയോട് ഇത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമുഖ പത്രമായ എസ് റിപ്പോര്‍ട്സ് വാര്‍ത്ത നല്‍കിയിരുന്നു.കുട്ടിഞ്ഞോയെ 120 മില്യണ്‍ യൂറോ കൊടുത്ത് വാങ്ങാന്‍ ബയേര്ണ് മ്യൂണിക്കിന് തല്പര്യമില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു.
ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുട്ടിഞ്ഞോയെ പ്രീമിയര്‍ ലീഗില്‍ കൊണ്ടുവന്നാല്‍ അദ്ദേഹം നന്നായി തിളങ്ങും എന്ന് ലംപര്ഡിന് വിശ്വാസം ഉണ്ടെന്നാണ് പറയുന്നത്
ലിവര്‍പൂളില്‍ കുട്ടിഞ്ഞോയുടെ കളിമികവ് കണ്ട് ബാഴ്സ ഇനിയേസ്റ്റക്കു പകരം വാങ്ങിയത് അബദ്ധമാകുകയായിരുന്നു.അദേഹത്തിന് ലിവപൂളിലേ ഫോം ബാഴ്സയില്‍ കണ്ടെത്താന്‍
കഴിഞിരുന്നില്ല..ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ എല്ലാ ക്ലബുകളും വമ്പന്‍ താരങ്ങളുടെ പുറകെയാണ്.