ലൂക്കാസ് ക്ളോസ്റ്റർമാൻ – ജർമ്മൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനം
അസാമാന്യമായ വേഗത,എനർജി,
ഏരിയൽ എബിലിറ്റി,ഡിഫൻസീവ് നിരയിൽ ഏത് പൊസിഷനിലും മാറിമാറി കളിക്കാനുള്ള കഴിവ്- ക്ളോസ്റ്റർമാനെ പറ്റി ഇങ്ങനെ വേണേൽ ചുരുക്കി പറയാം.. നന്നായി അറ്റാക്ക് ചെയ്യും,എന്നാൽ ശാന്തമായി ആ കൃത്യം നിർവഹിക്കുന്നത് കൊണ്ട് പ്രതിരോധ നിരയിൽ വിള്ളൽ വീഴാതിരിക്കാനുള്ള കഴിവുമുണ്ട്.. മറ്റുചിലരെപ്പോലെ ഒന്നും നോക്കാതെ അങ്ങു കേറിപ്പോവില്ല.പിഴവുകൾ അപൂർവം,ആറടിയിലേറെയുള്ള പൊക്കത്തിന്റെ ആനുകൂല്യം മുഴുവൻ കളിക്കളത്തിൽ മുതലാക്കുന്നവൻ.
വിപ്ലവമായി മാറിയ ലൈപ്സിഷിന്റെ 2018-19 സീസണിലെ കുന്തമുനകളിലൊന്നായിരുന്നു ലൂക്കാസ് ക്ളോസ്റ്റെർമാൻ എന്ന യുവതാരം. ഹാൽസ്റ്റൻബർഗും ക്ളോസ്റ്റർമാനും ഇടതുംവലതുമായി കുതിക്കുമ്പോൾ എതിർ ഡിഫൻസ് ഒന്ന് പതറും.ജർമൻ അണ്ടർ 23,21,19,17 നിരകളിൽ സ്ഥിരസാന്നിദ്ധ്യമായിരുന്ന പയ്യന് കഴിഞ്ഞ വർഷം ജർമൻ ദേശീയ ടീമിൽ ഇടവും കിട്ടി.ഇപ്പോൾ ടീമിലെ സ്ഥിര സാന്നിധ്യവുമാണ്
Bochum യൂത്ത് അക്കാദമിയിൽ നിന്നുയർന്നുവന്ന
താരത്തെ പിന്നീട് റെഡ്ബുൾ ടീം വാങ്ങി. മികച്ചൊരാദ്യ സീസണെത്തുടർന്ന് ലണ്ടൻ ക്ലബ്ബ്കളായ ടോട്ടൻഹാം ആഴ്‌സണൽ എന്നിവർ ഓഫറുമായെത്തിയെങ്കിലും പരുക്ക് ചതിച്ചു.റോമാ,ഡോർട്മുണ്ട്,ബയേൺ,ബാഴ്‌സ ട്രാൻസ്‌ഫർ റൂമറുകളിലും ലുക്കാസിന്റെ പേര് ഇടയ്ക്കിടെ കേൾക്കാം.എങ്കിലും ലൈപ്സിഷിൽ പുതിയ കരാർ ഒപ്പിടാനാണ് സാദ്ധ്യത.
ജർമനിയുടെഭാവി താരമാണ് വേർസിറ്റാലിറ്റിയുടെ അവസാനവാക്കായ പയ്യൻസ്. അണ്ടർ 21 ക്യാപ്ടനായിരുന്ന ലൂക്കാസ് ജർമനിയുടെ നേതാവാകുന്ന കാലവും വിദൂരമല്ല