ഫിലിപ്പ് മാക്സ് – ജർമൻ നാഷണൽ ടീമിൽ സ്ഥാനം അർഹിക്കുന്ന ഒരു ടോപ് ലെഫ്റ് ബാക്ക്
ഫിലിപ്പ് മാക്സിനെ ഇനിയും ജർമൻ നാഷണൽ ടീമിലേക്ക് പരിഗണിച്ചിട്ടില്ല എന്നത് അത്ഭുതമുളവാക്കുന്ന കാര്യമാണ്.ഫോർവേഡ് ഏരിയക്ക് നിരന്തരം തലവേദന ഉണ്ടാക്കുന്ന ഈ ലെഫ്റ്റ് ബാക് അലക്‌സാണ്ടർ കൊളറോവിന്റെ കളിശൈലിയെയും സ്കോറിങ് മികവിനെയും ഓർമിപ്പിക്കുന്നു..ജർമൻ ലീഗ് കാണുന്നവർ ആളെണ്ണം കുറയുമെന്നതുകൊണ്ടും Augsburg പോലൊരു മിഡ് ടേബിൾ ടീമിൽ അംഗമായതുകൊണ്ടും അധികമൊന്നും ശ്രദ്ധ അയാളിലേക്ക് ചെന്നിട്ടില്ലെന്നുറപ്പാണ്.
പോളണ്ടിൽ ജനിച് ജർമൻ ഇന്റർനാഷണലായി മാറിയ,ജർമൻ ലീഗിൽ 2 തവണ ടോപ് സ്കോററായ മാർട്ടിൻ മാക്സിന്റ്റെ മകനാണ് ഫിലിപ്പ്.അച്ഛന്റെ പാത പിന്തുടർന്ന് സ്‌ട്രൈക്കറാവാൻ കൊതിച്ച മകനെ പിന്നിലേക്കിറക്കി കളിപ്പിച്ചതും കക്ഷി തന്നെ.23 കളികളിൽ നിന്ന് 7 ഗോളും 5 അസിസ്റ്റുമായി മിന്നി നിൽക്കുന്ന താരത്തെ താൻ ശ്രദ്ധിച്ചുവരുന്നതായി ജോക്വിമ് ലോ അറിയിച്ചിരുന്നു.ബയേൺ അക്കാദമിയുടെ കടന്നുവന്ന് ഷാൽകെയിലെത്തി ആഗ്സ്ബർഗ് നിരയിലിടം പിടിച്ച റെയ്ഡർക്ക് ഉടനെ കാത്തിരുന്ന വിളി വരുമെന്ന് പ്രതീക്ഷിക്കാം.സെറ്റ് പീസിൽ മികവ് കാട്ടുന്ന ഫിലിപ്പെ സോളിഡ് ഡിഫൻഡറും അസാധ്യമായ റണ്ണുകളിലൂടെ എതിർ പ്രതിരോധത്തിന് ഭീഷണിയാകുന്നയാളുമാണ്.