കൊറോണ ഭീതി മൂലം യൂറോ 2020 മാറ്റിവെച്ചു;ഇനി യൂറോ 2021
ഈ കൊലത്തില് നടത്താന്‍ ഉദേശിച്ചിരുന്ന യൂറോ മാറ്റിവെച്ചു.2021ഇല് നടത്താനാണ് യുവേഫ ഉദേശിക്കുന്നത്.ഈ കൊല്ലം ജൂണ്‍12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോയുടെ മല്‍സരക്രമം.യൂറോപ്പിയന്‍ ഫുട്ബോള്‍ ഭരണസമിതി ഇന്ന് നടത്താനുദേശിചിരുന്ന കോണ്ഫറണ്സ് യൂറോപ്പിലെ അന്‍പത്തഞ്ച് രാജ്യാന്തര ഫുട്ബോള്‍ അസ്സോസിയഷനുകള്‍ ഒരുമിച്ചു പങ്കെടുത്തു.നോര്‍വീജിയന്‍ ഫുട്ബോള്‍ അസ്സോസിയഷന്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചതായി വാര്‍ത്തപുറത്ത് വിട്ടു.അതിനു ശേഷം യുവേഫ വാര്‍ത്ത സ്ഥിതീകരിച്ചു.
പുതുക്കിയ മല്‍സരക്രമം ജൂണ്‍ 11 മുതല്‍ ജൂലൈ 11 2021 വരെയാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ അദൃശ്യനായ ശത്രുവിനെ നേരിടാനുള്ള സമയമാണെന്നും, ഇങ്ങനെയുള്ള അവസരങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്കണമെന്നും യുവേഫ പ്രസിഡന്റ് അലെക്സന്ഡര് കേഫെറിന് പറഞ്ഞു. കളിക്കാരുടെയും ആരാധകരുടെയും മറ്റ് ജോലിക്കാരുടെയും ആരോഗ്യവും സന്തോഷവുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.






































