ലോകത്തെ മികച്ച കളിക്കാരില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ ഗുണ്ഡോഗന്‍;
മാഞ്ചെസ്റ്റര്‍ സിറ്റി താരമായ ഇകെയ് ഗുണ്ഡോഗന്‍ ലോകത്തെ തന്‍റെ മികച്ച മൂന്ന് ഫുട്ബോള്‍ കളിക്കാരില്‍ നിന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഒഴിവാക്കി. പ്രീമിയര്‍ ലീഗ് താല്‍കലികമായി നിര്‍ത്തിവച്ചതിനാല്‍ ട്വിടെറില്‍ ആരാധകരോടുള്ള ചോദ്യോത്തര വേളയിലാണ് ഗുണ്ഡോഗന്‍ തന്റെ അഭിപ്രായം പറഞ്ഞത്. ഇപ്പോള്‍ ലോകത്തെ മികച്ച മൂന്ന് ഫുട്ബോള്‍ താരങ്ങള്‍ ആരൊക്കെയെന്ന് ആരാധകരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ മെസ്സി, സിറ്റിടീമങ്കമായ കെവിന്‍ ഡിബ്രൂയ്ന, ഫ്രഞ്ച് യുവതാരമായ എംബപ്പേ എന്നിവരെ ആണ് ഗുണ്ഡോഗന്‍ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
തന്റെ മികച്ച മൂന്ന് കരിയര്‍ മൊമന്‍റ് ഏതെന്നു ചോദിച്ചപ്പോള്‍ സിറ്റി പ്രീമിയര്‍ലീഗ് നേടിയതും, ബോറുസ്സിയ ബുണ്ടസ്ലിഗ നേടിയതും,2014 ഇലെ പരിക്ക് ഭേദമായി തിരിച്ചെത്തിയതും, എഫ്‌സി നൂഏര്‍ന്ണുമായി ആദ്യ പ്രൊഫെഷനല്‍ കോണ്‍ട്രാക്റ്റ് ഒപ്പുവച്ചതുമാണ് തനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































