പിസ്‌ജി താരം തോമസ് മേയൂനിയെർ ഈ സമ്മറിൽ ഡോർട്മുണ്ടിയില്ലേക്ക്;
പിസ്‌ജി റൈറ്റ് ബാക്ക് ബെൽജിയൻ താരമായ തോമസ് മേയൂനിയെർ ഈ സീസൺ കഴിഞ്ഞാൽ ജർമൻ ക്ലബായ ഡോർട്മുണ്ടിലേക്ക് പോയേക്കുമെന്ന് ആർഎംസി പണ്ഡിറ്റ് ജെറോം റോത്തൻ.തോമസ് മേയൂനിയറും പിഎസ്ജിയുമായുള്ള കോൺട്രാക്ട് ഈ ജൂണിൽ തീരും.താരത്തിന് പിഎസ്ജിയിൽ തുടരാനാണ് താല്പര്യമെങ്കിലും ക്ലബ്ബിന്റെ ഭാഗത്തുനിന്നും തണുപ്പൻ പ്രതികരണമാണുള്ളത്.അതിനാൽ തോമസ് മേയൂനിയെർ ബൊറൂസിയ യിലേക്ക് ഫ്രീ ട്രാൻസ്ഫെറിൽ പോയേക്കും എന്ന് റോത്തൻ പറഞ്ഞു.
28 വയസായ മേയൂനിയെർ ബെൽജിയം പൗരനാണ്.യുവേഫ ചാമ്പ്യൻസ് ലീഗ് പതിനാറാം റൗണ്ടിൽ പിഎസ്ജിയും ഡോർട്മുണ്ടും ഏറ്റുമുട്ടിയപ്പോൾ മേയൂനിയെർ സസ്പെൻഷനിലായിരുന്നു.മത്സരത്തിൽ പിഎസ്‌ജി ഡോർട്മുണ്ടിനെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ 2 -0 ന് തോല്പിച്ചതിനാൽ ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി.മേയൂനിയെർ ഡോർട്മുണ്ടുമായി എല്ലാം പറഞ്ഞുറപ്പിച്ചെന്നും ഇനി ചടങ്ങ് മാത്രമേ ബാക്കി ഉള്ളൂയെന്നും വേറെ ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.






































