സെപ്റ്റംബർ മാസം വരെ എല്ലാവിധ ഫുട്ബോൾ മത്സരങ്ങളും യൂറോപ്പിൽ വേണ്ടന്നു വെച്ചേക്കും
അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്ന ഒരു വാർത്തയാണ് യൂറോപ്യൻ ഫുട്ബോൾ ഫെഡറെഷനിൽ നിന്നറിയാൻ സാധിക്കുന്നത്. സെപ്റ്റംബർ മാസം വരെ എല്ലാവിധ ഫുട്ബോൾ മത്സരങ്ങളും വേണ്ടന്നു വൈക്കുന്നതിനെ കുറിച്ച് അവർ ആലോചിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ടുകൾ.
രണ്ടു ദിവസത്തിനകം നടക്കുന്ന യു ഇ എഫ് എ പൊതുസമിതിയിൽ അങ്ങിനെ തീരുമാനമാകാനാണ് സാധ്യത. അങ്ങിനെ സംഭവിക്കരുതേ എന്ന് ആഗ്രഹിക്കുകയേ ഓരോ ആരാധകനും നിർവാഹമുള്ളൂ.. വളരെ അധികം നിർജീവവും വിരസവും ആയിട്ടുള്ള നാളുകൾ ആയിരിക്കും കാൽപന്തുകളിയുടെ ലോകത്തെ ചിലപ്പോൾ ബാധിക്കുക.