വിമർശനങ്ങൾക്ക് മറുപടിയുമായി സിമയോണി
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ആൻഫീൽഡിൽ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തുക ഉണ്ടായി. എന്നാൽ സിമയോണിയുടെ തന്ത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. 11 കളിക്കാരെയും പ്രതിരോധത്തിനയി സ്വന്തം പകുതിയിൽ കളിപ്പിക്കുന്ന രീതി ഫുട്ബോളിന്റെ സൗന്ദര്യം നശിപ്പിക്കുന്നു എന്നുള്ളതായിരുന്നു പ്രധാന ആരോപണം. എന്നാൽ ഇതിനെല്ലാം മറുപടിയുമായി സ്റ്റാർ മാനേജർ രംഗത്തു വന്നിരിക്കുകയാണ്.
“ക്ളോപ്പിന്റെ വിമർശനങ്ങൾ താൻ കാര്യമായെടുക്കുന്നില്ല.താൻ എപ്പോഴും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്.അതിനു ഞങ്ങൾ ഇന്നലെ എടുത്ത ഡിഫൻസീവ് ശൈലി ശരിയല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. അഭിപ്രായങ്ങൾ ആർക്കും പറയാം.തൻ്റെ കുട്ടികളുടെ പോരാട്ട വീര്യത്തിന്റെ വിജയമായിരുന്നു ഇന്നലെ ആൻഫീൽഡിൽ നടന്നത്.അതിൽ താൻ അഭിമാനം കൊള്ളുന്നു.തൻ്റെ തന്ത്രങ്ങൾ എപ്പോഴും എതിരാളികളുടെ കുറവുകൾ മുതലെടുക്കാനാണ്.”
ഫുട്ബോൾ എന്നാൽ ആക്രമണം മാത്രമല്ല എന്ന വാദവുമായി സിമയോണിക്ക് പിന്തുണ അർപ്പിച്ചും നിരവധി പേരാണ് കടന്നു വരുന്നത്. ഒരു ട്വിറ്റർ യുദ്ധം തന്നെ ഏതായാലും തുടങ്ങിയിട്ടുണ്ട്.