ഐഎസ്എലിന് നാളെ തിരശീല;ചെന്നൈയിൻ എഫ്സിയും കൊൽക്കത്തയും നേർക്കുനേർ
ഇന്ത്യൻ ഫുട്ബോൾ മാമാങ്കമായ ഐഎസ്എലിന് നാളെ സമാപനം.ചെന്നൈയിൻ എഫ്സിയും അമർ തോമർ കൊൽക്കത്തയും നാളെ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.വൈകിയിട്ട് ഏഴര മണിക്കാണ് മത്സരസമയം.ഇരു ടീമുകളും ഐഎസ്എൽ ട്രോഫി രണ്ട് വട്ടം നേടിയതാണ്.ഐഎസ്എൽ 2014/ 15 ,2016 /17 സീസണിലെ വിജയികൾ കൊൽക്കത്തയായിരുന്നു.രണ്ട് സീസണിലും കൊൽക്കത്തയോട് തോൽക്കാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.
മത്സരത്തിലെ വിജയി തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം നേടുന്നതായിരിക്കും.കൊൽക്കത്ത സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.ചെന്നൈയിൻ എഫ്സിയാകട്ടെ സീസണിലെ ആദ്യ മത്സരങ്ങൾ ദുരന്തമാകുകയയും പിന്നീട് ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കുകയും ചെയ്തു.കോച്ച് ജോൺ ഗ്രിഗറിക്ക് പകരം ഓവൻ കോയിൽ വന്നതിന് ശേഷം ചെന്നൈയിൻ എഫ്സി മികച്ച ഫോമിലാണ്.കൊൽക്കത്തയുടെ കോച്ച് അന്തോണിയോ ഹബ്ബാസ് ആറ് വർഷം ഐഎസ്എലിൽ പരിശീലിപ്പിച്ച അനുഭവസമ്പത്തുണ്ട്.