ആഴ്‌സണൽ കോച്ച് മൈക്കൽ അർട്ടേറ്റക്ക് കോവിഡ് 19 ;ആഴ്‌സണലിൽ എങ്ങും ജാഗ്രത
കോറോണ വീണ്ടും യൂറോപ്യൻ ഫുടബോളിനെ വിറപ്പിക്കുന്നു.പുതിയ കേസ് ആഴ്‌സണൽ കോച്ചായ മൈക്കൽ അർട്ടേറ്റയ്ക്കാണ് ഇപ്പോൾ കോവിഡ് 19 സ്ഥിതീകരിച്ചത്.ആഴ്‌സണൽ അവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലാണ് വാർത്ത പുറത്തുവിട്ടത്.വാർത്താകുറിപ്പിൽ അർട്ടേറ്റയോട് അടുത്തിടപഴകിയ ആളുകളെ നിരീക്ഷിക്കുമെന്നും വൈറസ് പടരാതിരിക്കാൻ ഉള്ള എല്ലാ നടപടികൾ കൈകൊളുമെന്നും അവർ പറഞ്ഞു.
ആഴ്‌സണളിലെ അർട്ടേറ്റയായി സമ്പർഗം പുലർത്തിയ ഒരാൾ ഇപ്പോൾ നിരീക്ഷണത്തിൽ ആണെന്നും അവർ അയാൾ ഇപ്പോൾ ഗവണ്മെന്റ് മാർഗനിർദേശ പ്രകാരം ഐസൊലേഷിണിലാണെന്നും വാർത്തയിലുണ്ട്.രോഗത്തെ കുറിച്ചറിയാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി ആശയവിനിമയം നടത്തുമെന്നും ക്ലബ് അധികൃതർ പറഞ്ഞു.ഈ ആഴ്ചയിൽ നടത്താൻ ഉദ്ദേശിച്ച മാഞ്ചെസ്റ്റർ സിറ്റി vs ആഴ്‌സണൽ മത്സരം മാറ്റിവച്ചിരുന്നു.മാർച്ച് 22 നാണ് ആഴ്‌സണലിന്ടെ അടുത്ത മത്സരം.ഷെഫീൽഡ് യുണൈറ്റഡയുമായി ആണ് മത്സരം.






































