Foot Ball Top News Uncategorised

എവേ മത്സരത്തിലും വിജയം നേടി ചെകുത്താന്മാർ;

March 13, 2020

എവേ മത്സരത്തിലും വിജയം നേടി ചെകുത്താന്മാർ;

മാഞ്ചെസ്റ്റർ യുണൈറ്റഡിന് ലാസ്കിന്റെ ഹോം ഗ്രൗണ്ടായ ലിൻസർ സ്‌റ്റേഡിയത്തിൽ മിന്നും വിജയം.എതിരില്ലാത്ത അഞ്ചു ഗോളിനാണ് യുണൈറ്റഡിന്റെ വിജയം.യുണൈറ്റഡിന് വേണ്ടി ഓഡിയോൺ ഇഗാലോ,ഡാനിയേൽ ജെയിംസ്,ജുവാൻ മാറ്റ,മേസൺ ഗ്രീൻവുഡ്‌,ആൻഡ്രിയാസ് പേരെയ്‌ര എന്നിവർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടി.രണ്ടാം പാദം യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കും.

കൊറോണ മൂലം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് കളി നടന്നത്.മത്സരത്തിന്റെ 28 ആം മിനുട്ടിൽ യുണൈറ്റഡ് ആദ്യ ഗോൾ നേടി.ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ഓഡിയോൺ ഇഗാലോയാണ് യുണൈറ്റഡിന് വേണ്ടി അക്കൗണ്ട് തുറന്നത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ 1 -0 ആയിരുന്നു സ്കോർ.രണ്ടാം പകുതിയിൽ 58 ആം മിനുട്ടിൽ ഓഡിയോൺ ഇഗാലോ നൽകിയ ത്രൂ ബോൾ വലയിലാക്കി ഡാനിയേൽ ജെയിംസും രംഗത്തിറങ്ങി.യുണൈറ്റഡിന്റെ അടുത്ത മത്സരം ടോട്ടൻഹാമിനോടാണ്.

Leave a comment