ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടക്കാൻ സാധ്യത ;
കൊറോണ ഭീതി സ്പെയിൻ കഴിഞ്ഞിനി ഇംഗ്ലണ്ടിലേക്കും.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇനി അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടന്നേക്കും.സ്പെയിനിന് പിന്നാലെ ഇംഗ്ലണ്ടും കോറോണയെ ചെറുക്കാൻ നടപടികൾ എടുത്തു തുടങ്ങി.പ്രീമിയർ ലീഗ് ഉൾപ്പടെ എല്ലാ ലീഗ് മത്സരങ്ങളും കാണികളെ ഒഴിവാക്കുന്നതിയിരിക്കും.വ്യാഴാച്ച മുതലായിരിക്കും ഈ പുതിയ നിയമം നിലവിൽ വരുന്നത്.
ഗവണ്മെൻറ് ഇന്ന് കോബ്ര മീറ്റിംഗ് സങ്കടിപ്പിച്ചിട്ടുണ്ട്.ഇന്നത്തെ മീറ്റിംഗിൽ ഈ പറയുന്ന നിയമങ്ങൾ പാസ്സാക്കാൻ സാധ്യത ഉണ്ടെന്നാണ് റിപോർട്ടുകൾ.ജന തിരക്ക് കുറക്കാൻ പബ്ബുകളിൽ കളിയുടെ സംപ്രേഷണം ഉണ്ടാകില്ല.ടിക്കറ്റ് എടുത്ത ആളുകൾക് തത്സമയ സംപ്രേഷണം വഴി മത്സരം ആസ്വദിക്കാൻ പറ്റിയേക്കും.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് ലിവര്പൂളാണ്.ഈ ആഴ്ച്ച നടക്കാനിരുന്ന മാഞ്ചെസ്റ്റർ സിറ്റി vs ആഴ്‌സണൽ മത്സരം മാറ്റിവെച്ചിട്ടുണ്ട്.






































