Foot Ball Top News Uncategorised

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16;ലെയ്‌പ്‌സിഗിനും അറ്റ്ലാന്റായ്ക്കും വിജയം;

March 11, 2020

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16;ലെയ്‌പ്‌സിഗിനും അറ്റ്ലാന്റായ്ക്കും വിജയം;

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരത്തിൽ ഇന്നലെ ജർമൻ ക്ലബ്ബായ ആർബി ലെയ്‌പ്‌സിഗിനും ഇറ്റാലിയൻ ടീമായ അറ്റ്ലാന്റായ്ക്കും വിജയം.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലെയ്‌പ്‌സിഗിന്റെ വിജയം.സാബെറ്സർ,ഫ്രോസ്‌ബെർഗ് എന്നിവർ ലെയ്‌പ്‌സിഗിന് വേണ്ടി ഗോൾ നേടി.അറ്റ്ലാന്റായാണെങ്കിൽ വലൻസിയയെ 4 -3 ന് പരാജയപ്പെടുത്തി.കെവിൻ ഗമിറോ ,ഫെറാൻ ടോറസ് എന്നിവർ വലൻസിയയ്ക്ക് വേണ്ടി ഗോൾ നേടിയപ്പോൾ,അറ്റ്ലാന്റ താരമായ ജോസെപ്പ് ലിസിച് നാല് ഗോളുകൾ നേടി.

റെഡ് ബുൾ അരീനയിൽ നടന്ന മത്സരത്തിൽ സാബിറ്റ്സർ ആദ്യ ഗോൾ നേടി ടോട്ടൻഹാമിന് തിരിച്ചുവരവ് അസാധ്യമാക്കി.ആദ്യ പകുതിയിൽ തന്നെ സാബിറ്റ്സർ രണ്ട് ഗോളുകൾ നേടി ആർബി ലെയ്‌പ്‌സിഗിനെ ഡ്രൈവിംഗ് സീറ്റിലിരുത്തി.മത്സരം തീരാനിരിക്കെ പകരക്കാരനായ ഫോർസ്‌ബെർഗ് മൂന്നാം ഗോൾ നേടി ടോട്ടൻഹാമിൻറെ പതനം പൂർത്തിയാക്കി.
അറ്റ്ലാന്റ vs വലൻസിയ മത്സരം തുടങ്ങിയ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ നേടി ലിസിച് തൻറെ വരവറിയിച്ചു.ആദ്യ പകുതിയിൽ തന്നെ 2 -1 ന് അറ്റ്ലാന്റ മുന്നിട്ട് നിൽക്കുകയായിരുന്നു.

Leave a comment