ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16 രണ്ടാം പാദം ഇന്ന് മുതൽ;ടോട്ടൻഹാം എഫ്‌സി ആർബി ലെയ്‌പ്‌സിഗിനെതിരെ;
എൽ ക്ലാസിക്കോയും മാഞ്ചെസ്റ്റർ ഡെർബിക്കും ശേഷം ഫുട്ബോൾ ആരാധകർക്ക് ആവേശത്തിന്റെ ദിനങ്ങൾ വീണ്ടും വരുന്നു.യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദം ഇന്ന് മുതൽ.ആർബി ലെയ്‌പ്‌സിഗ് ഹോം ഗ്രൗണ്ടായ റെഡ് ബുൾ അരീനയിലാണ് മത്സരം.ടോട്ടൻഹാം എഫ്‌സിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗ് ഒരു ഗോളിന് ജയിച്ചിരുന്നു.പെനാൽട്ടിയിലൂടെ ടിമോ വെർണറായിരുന്നു അന്ന് ആർബി ലെയ്‌പ്‌സിഗിനെ വിജയിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ പല ഘട്ടങ്ങളിലും അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ടീമാണ് ടോട്ടൻഹാം എഫ്‌സി.മാഞ്ചെസ്റ്റർ സിറ്റിയോട് പൊരുതി ജയിക്കുകയും അയാക്‌സുമായുള്ള സെമിഫൈനലിൽ സെക്കന്റ് ഹാഫിൽ മൂന്ന് ഗോൾ തിരിച്ചടിച്ച ടോട്ടൻഹാം എഫ്‌സിയെ ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല.ഹാരി കെയ്ൻ,ഹ്യൂങ് മിൻ സൺ,സ്റ്റീവൻ ബെർഗവിൻ എന്നീ താരങ്ങൾ പരിക്കേറ്റ് പുറത്താണ്.






































