Foot Ball Top News Uncategorised

ജുവന്റസിന് വിജയം;ഗോൾ അടിച്ചും അടിപ്പിച്ചും റാംസെയ്

March 9, 2020

ജുവന്റസിന് വിജയം;ഗോൾ അടിച്ചും അടിപ്പിച്ചും റാംസെയ്

ഈ സീസണിൽ വീണ്ടും ജുവെന്റ്‌സിനോട് തോറ്റ് ഇൻറ്റർ മിലാൻ.വളരെ അധികം ആരാധകശ്രദ്ധ നേടിയ മത്സരത്തിൽ ജുവെന്റസ് മിലാനെ തകർത്തത് രണ്ട് ഗോളിന്.ജയത്തോടെ ജുവെന്റസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.തോൽവി ഇന്റർമിലാന്റെ കിരീട മോഹങ്ങൾക്ക് വലിയ മങ്ങൽ ആണ് ഏല്പിച്ചത്.ജുവെന്റസ് ഇപ്പോൾ ഒരു പോയിന്റിന് ലാസിയോയ്ക്ക് മുന്നിലാണ്.ജുവന്റസിന് വേണ്ടി ഗോൾ നേടിയത് ആരോൺ റാംസേയും പൗലോ ഡിബാലയുമാണ്.

കൊറോണ വൈറസ് ഭീതി മൂലം അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജുവെന്റസ് ഈ സീസണിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മത്സരത്തിൽ ഗോൾ അടിച്ചു അടിപ്പിച്ചും ആരോൺ റാംസെയ് തിളങ്ങി.ജുവന്റസിൽ വന്നതിന് ശേഷം ഫോം കണ്ടെത്താൻ വിഷമിക്കുകയായിരുന്നു റാംസേ.മത്സരത്തിന്റെ അറുപതാം മിനുട്ടിൽ ഡഗ്ലസ് കോസ്റ്റയ്ക്ക് പകരം എത്തിയ ഡിബാലയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

Leave a comment