റയൽ മാഡ്രിഡിന് തോൽവി;ടേബിളിൽ ബാഴ്‌സയുടെ പുറകിൽ
ബെനിറ്റോ വിലാമറിനിൽ ഇന്നലെ നടന്ന മത്സരത്തിൽ റയലിന് ഞെട്ടിക്കുന്ന തോൽവി.റയലിനെ തോല്പിച്ചത് കുഞ്ഞന്മാരായ റയൽ ബെറ്റിസ്.തോൽവിയോടെ റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബാഴ്‌സയ്ക്ക് ഇപ്പോൾ റയലിനേക്കാൾ രണ്ട് പോയിന്റ് ലീഡ് ഉണ്ട്.ബെറ്റിസിന് വേണ്ടി ഗോൾ നേടിയത് സിഡിനെയ്,ക്രിസ്ത്യൻ ടെല്ലോ എന്നിവരാണ്.റയലിന് വേണ്ടി ബെൻസിമ ഒരു ഗോൾ നേടി.
തങ്ങളുടെ കാണികൾക്ക് മുന്നിൽ വളരെ അധികം ആക്രമിച്ചാണ് ബെറ്റിസ് കളിച്ചത്.ബെറ്റിസ് റയലിനെ നല്ല രീതിയിൽ പ്രഷർ നൽകി ആക്രമിച്ചു കളിച്ചു.ബെറ്റിസ് താരമായ നബീൽ ഫേക്കിറിന്റെ പ്രകടനം ശ്രദ്ദേയമായി.മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ ലഭിച്ച അവസരത്തിൽ നിന്ന് സിഡിനെയ് ഗോൾ നേടി.രണ്ടാം പകുതിയിൽ തന്നെ ബെൻസിമ അതിന് മറുപടി നൽകി.എന്നാൽ കളി തീരാൻ 10 മിനുട്ട് ശേഷിക്കെ ക്രിസ്ത്യൻ ടെല്ലോ കളി റയലിന്റെ പക്കൽ നിന്നും തട്ടിയെടുത്തു.






































