മാഞ്ചെസ്റ്റർ ഈസ് റെഡ്;ടേബിളിൽ അഞ്ചാമതെത്തി യുണൈറ്റഡ്
ഇന്നലെ നടന്ന മാഞ്ചെസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് സിറ്റിക്കെതിരെ വമ്പൻ വിജയം.രണ്ട് ഗോളിനാണ് യുണൈറ്റഡ് വിജയം.ആന്തണി മാർഷ്യൽ ,സ്കോട്ട് മാക്ടമിനായ് എന്നിവർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടി.വിജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കെത്തി.ഇപ്പോൾ യുണൈറ്റഡ് ചെൽസിയെക്കാൾ മൂന്ന് പോയിന്റ് പിറകിലാണ്.ഓൾഡ് ട്രാഫോർഡിലായിരുന്നു മത്സരം.
കളിയുടെ 73 % പന്ത് കൈവശം വെച്ച് കളിച്ചത് സിറ്റി ആണെങ്കിലും കൗണ്ടർ അറ്റാക്കിങ്ങിലൂടെ യുണൈറ്റഡ് സിറ്റിക്ക് ഭീഷണി ഉയർത്തി കൊണ്ടിരുന്നു.കളിയുടെ ആദ്യ പകുതിയിൽ തന്നെ ലഭിച്ച നല്ലൊരു അവസരം മുതലാക്കിയില്ല.ആന്തണി മാർഷ്യൽ തുടർച്ചയായി സിറ്റിയുടെ ഗോൾ പോസ്റ്റിലേക്ക് ഷോട്ടുകൾ പായിച്ചുകൊണ്ടിരുന്നു.യുണൈറ്റഡിന് ലഭിച്ച ഫ്രീകിക്കിൽ ബ്രൂണോ നൽകിയ പന്ത് ആന്തണി മാർഷ്യൽ വലയിലെത്തിച്ചു.കളിയുടെ എക്സ്ട്രാ ടൈമിൽ സ്കോട്ട് മാക്ടമിനായ് യുണൈറ്റഡിന് വേണ്ടി രണ്ടാം ഗോൾ നേടി






































