രണ്ട് ഗോളിന് ബയേൺ മ്യൂണിക്ക് വിജയം;
ബയേൺ മ്യൂണിക്ക് ഓഗ്സ്ബർഗിനെ രണ്ട് ഗോളിന് തോൽപിച്ചു.ഇന്നലെ അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ബയേൺ എതിരില്ലാതെ രണ്ട് ഗോളിന് ഓഗ്സ്ബർഗിനെ തറപറ്റിച്ചു.ബയേണിന് വേണ്ടി തോമസ് മുള്ളർ,ഗോരേറ്സ്കാ എന്നിവർ ഗോൾ നേടി.ജയത്തോടെ ബയേൺ പോയിന്റ് ടേബിളിൽ ബൊറൂസ്സിയയോട് നാല് പോയിന്റ് ലീഡ് നേടി.
കോച്ച് ഹാൻസി ഫ്ലിക്ക് 6 -0 ന് ഹൊഫെൻഹെയ്‌മിനെ തോൽപിച്ച അതെ ലൈനപ്പാണ് ഇന്നലെ ഇറക്കിയത്.ജോഷുവ സര്കസി ഇന്നലെ സ്‌ട്രൈക്കറുടെ റോളിൽ ഇറങ്ങി.പരിക്കേറ്റ് പുറത്തിരുന്നിരുന്ന ലൂക്കാസ് ഹെർണാണ്ടസ് ഇന്നലെ ടീമിൽ തിരിച്ചെത്തി.ബയേൺ ഇന്നലെ പന്ത് കൈവശം വെച്ച് കളിക്കാൻ ആണ് ശ്രമിച്ചത്.കളിയിൽ 75 %പന്ത് കൈവശം വെച്ചാണ് ബയേൺ കളിച്ചത്.ചില വെല്ലുവിളികൾ ഓഗ്സ്ബർഗ് ഉയർത്തിയെങ്കിലും മാനുവൽ ന്യൂയർ മികച്ച സേവുകളിലൂടെ ബയേണിനെ രക്ഷിച്ചു.രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.