Foot Ball Top News Uncategorised

ബുണ്ടസ്‌ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് മൊൻഷെൻഗ്ലാഡ്ബാഷിനെതിരെ :

March 7, 2020

ബുണ്ടസ്‌ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് മൊൻഷെൻഗ്ലാഡ്ബാഷിനെതിരെ :

ജർമൻ ബുണ്ടസ്‌ലിഗയിൽ ഇന്ന് തുല്യ ശക്തികളായ ബൊറൂസിയ ഡോർട്മുണ്ടും ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഷും നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് മൊൻഷെൻഗ്ലാഡ്ബാഷ് ഹോം ഗ്രൗണ്ടായ ബൊറൂസിയ പാർക്കിലാണ് മത്സരം . പോയിന്റ് ടേബിളിൽ ഡോർട്മുണ്ട് 48 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. തൊട്ടു പുറകിൽ 46 പോയിന്റോടെ മൊൻഷെൻഗ്ലാഡ്ബാഷ് നാലാം സ്ഥാനത്തുണ്ട്.

 

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മൊൻഷെൻഗ്ലാഡ്ബാഷ് മൂന്നാം സ്ഥാനത്തെത്തും. ബൊറൂസിയ ഡോർട്മുണ്ട് കഴിഞ്ഞ നാല്‌ കളികളും ജയിച്ചിട്ടാണ് വരുന്നത്. അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റനായ മാർക് റീയൂസിന്റെ അഭാവം ടീം അറിഞ്ഞതേയില്ല. അതിന് കൈയടി മുഴുവൻ നൽകേണ്ടത് ഏർലിങ് ഹാലാൻഡ്, ജാഡൻ സാഞ്ചോ എന്നീ യുവതാരങ്ങൾക്കാണ്. ഇന്നത്തെ കളി ജയിക്കുകയാണെങ്കിൽ ഡോർട്മുണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനവും ബയേൺ മ്യുണിക്കുമായി പോയിന്റ് അകലം ഒന്നാക്കികുറക്കാം.

 

Leave a comment