ചെൽസി താരമായ മാർക്കോസ് അലോൻസോയെ നോട്ടമിട്ട് ഇന്റർമിലാൻ
ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ചെൽസിയുടെ വിങ്‌ബാക്കായ മാർക്കോസ് അലോൻസോയെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ ഇന്റർമിലാൻ.ഇന്റർമിലാൻ കോച്ചായ ആൻറ്റോണിയോ കൊണ്ടേ ചെൽസിയിൽ അലോൻസോയെ പരിശീലിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ അലോൺസോ ചെൽസിക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതും അദ്ദേഹത്തിൻറെ മൂല്യം ഉയർത്തിയിട്ടുണ്ടാവും.
ചെൽസി അലോൻസോയ്ക്ക് ഉറപ്പിച്ചിരിക്കുന്ന വില 30 മില്യൺ യൂറോയാണ്.ഇത് നല്കാൻ ഇന്റർമിലാൻ സമ്മതം മൂളാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ഇന്റർ കോച്ച് അന്റോണിയോ കൊണ്ടേ തൻറെ പ്രിയപ്പെട്ട ശിഷ്യനെ തൻറെ ടീമിൽ എത്തിക്കാൻ എന്ത് വിലയും നൽകിയേക്കും.29 വയസായ അലോൺസോയുടെ ചെൽസിയുമായുമുള്ള കോൺട്രാക്ട് 2023യിലാണ് തീരുന്നത്. ഇന്റർമിലാൻ താരങ്ങളായ ക്രിസ്റ്റ്യാനോ ബിരാഗി,വിക്ടർ മോസസ് എന്നിവർ ഈ സീസണിൽ ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ട്.