മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം;ഗോൾ നേടി അഗ്യൂറോ
മാഞ്ചെസ്റ്റർ സിറ്റി vs ഷെഫീൽഡ് വെനസ്‌ഡേ മത്സരത്തിൽ സിറ്റിക്ക് എതിരില്ലാത്ത ഒരു ഗോളിന് ജയം.സിറ്റിയ്ക് വേണ്ടി ഗോൾ നേടിയത് സെർജിയോ അഗ്യൂറോയാണ്.ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
മാഞ്ചെസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള ടീം ലൈനപ്പിൽ ആറ് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.അഗ്യൂറോ,ഡേവിഡ് സിൽവ,റോഡ്രി ഹെർണാണ്ടസ് എന്നിവരെ കോച്ച് നിലനിർത്തി.മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതിയിൽ സിറ്റി താരമായ അഗ്യൂറോ ഗോൾ നേടി.ബെഞ്ചമിൻ മെൻഡി നൽകിയ പാസ് അഗ്യൂറോ ശക്തമായ സ്‌ട്രൈക്കിൽ പോസ്റ്റ് ലക്ഷ്യം കണ്ടു.ഇതോടെ സിറ്റിക്ക് വേണ്ടി അഗ്യൂറോ 254 ആം ഗോൾ നേടി.വെയ്ൻ റൂണിയുടെ യുണൈറ്റഡിന് വേണ്ടി നേടിയ 253 ഗോളിന്റെ റെക്കോർഡാണ് അഗ്യൂറോ വെട്ടിച്ചത്.