പ്രീമിയർ ലീഗിൽ ലിവര്പൂളിനെ പിടിച്ചുകെട്ടി വാറ്റ് ഫോർഡ് ;
വിക്കാരെജ് റോഡിൽ നടന്ന വാറ്റ് ഫോർഡ് vs ലിവർപൂൾ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്ഫോഡ് ജയം.ഒടുവിൽ ലിവർപൂളിന്റെ 44 മത്സരങ്ങളിൽ തോൽക്കാത്ത കുതിപ്പിന് പര്യവസാനം.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ 49 മത്സരത്തിൽ പരാജയം അറിയാത്ത റെക്കോർഡ്ആഴ്‌സണലിന്റെ റെക്കോർഡ് ഭദ്രം .അഞ്ച് മത്സരങ്ങളുടെ കൂടി കുറവാണ് ലിവർപൂളിന് ആഴ്‌സണലിന്റെ റെക്കോർഡിനൊപ്പം എത്താൻ വേണ്ടിയിരുന്നത്.വാറ്റ്ഫോർഡിന് വേണ്ടി ഗോൾ നേടിയത് ഇസ്‌മൈല സർ,ട്രോയ് ഡീനെ എന്നിവരാണ്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതിയിൽ വാറ്ഫോഡിന്റെ ത്രോ ഡൗകൊറേ നൽകിയ പാസിൽ ഇസ്‌മൈല സർ വലയിലെത്തിച്ചു.60 ആം മിനുട്ടിൽ ട്രോയ് ഡീനെ നൽകിയ ത്രൂ ബോൾ ഇസ്‌മൈല സർ ലിവർപൂൾ ഗോൾ കീപ്പർ അലിസൺനെതിരെ ചിപ് ഗോൾ നേടി.72 ആം മിനുട്ടിൽ ഇസ്‌മൈല സ്ററുടെ അസിസ്റ്റിൽ ട്രോയ് ഡീനെ വാറ്റ് ഫോർഡിന് വേണ്ടി മൂന്നാം ഗോൾ നേടി.