Foot Ball Top News Uncategorised

ലാലിഗയിൽ ലെവാന്തെ, വലൻസിയ, അലാവസ്‌ ടീമുകൾ ഇന്നിറങ്ങിയേക്കും:

February 29, 2020

ലാലിഗയിൽ ലെവാന്തെ, വലൻസിയ, അലാവസ്‌ ടീമുകൾ ഇന്നിറങ്ങിയേക്കും:

ലാലിഗയിൽ ഇന്ന് ആവേശ പോരാട്ടം. ഇന്ത്യൻ സമയം 5:30 മണിക്ക് ഐബറിന്റെ ഹോം മുൻസിപ്പൽ ഡി ഇപ്രൂവയിൽ വെച്ച് ലെവാന്തെയും ഐബറും ഏറ്റുമുട്ടും. മറ്റൊരു പ്രധാന മത്സരത്തിൽ വലൻസിയ റയൽ ബെറ്റിസിനെ നേരിടും.

 

 

റയലിനെ 1-0ന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ലെവാന്തെ. ഐബാറാകട്ടെ ബാഴ്സയോട് 5-0ന്  ഏറ്റ പരാജയം നൽകിയ നാണക്കേട് മറിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം 08:30ക്ക് വാലെൻസിയയും റയൽ ബെറ്റിസും ഏറ്റുമുട്ടും. വാലെൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റലാ സ്റ്റേഡിയത്തിലാണ് മത്സരം.പോയിന്റ് ടേബിളിൽ വലൻസിയ 8ആം സ്ഥാനത്തും റയൽ ബെറ്റിസ്‌ 13ഉം സ്ഥാനത്താണ്. രാത്രി 11മണിക്ക് അലാവേസ് ലെഗാനസിനെ നേരിടും. റേലഗേഷൻ സോണ്ണിൽ നിന്നും രക്ഷപെടാനായിരിക്കും ലെഗാനസിന്റെ ലക്ഷ്യം.

 

Leave a comment