Foot Ball Top News Uncategorised

ലെയ്‌സെസ്റ്റർ സിറ്റിക്ക് തോൽവി :നോർവിച് സിറ്റിക്ക് വേണ്ടി ഗോൾ നേടി ജമാൽ ലെവിസ്

February 29, 2020

ലെയ്‌സെസ്റ്റർ സിറ്റിക്ക് തോൽവി :നോർവിച് സിറ്റിക്ക് വേണ്ടി ഗോൾ നേടി ജമാൽ ലെവിസ്

ലെയ്‌സെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് നോർവിച് സിറ്റി. നോർവിച് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0ആയിരുന്നു നോർവിച് സിറ്റിയുടെ വിജയം.നോർവിച് സിറ്റി താരം ജമാൽ ലെവിസാണ് ഗോൾ നേടിയത്.ഇതിന് മുന്നേയുള്ള മത്സരത്തിൽ  ഇരു ടീമുകളും സമനിലയ്ക്ക് പിരിയുകയായിരുന്നു.

 

മത്സരത്തിൽ ആധിപത്യം പുലർത്തിയത് ലെയ്‌സെസ്റ്റർ സിറ്റി ആണെങ്കിലും അവർക്ക് അത് ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല.മികച്ച പല മുന്നേറ്റങ്ങളും ലെയ്‌സെസ്റ്റർ സിറ്റി നടത്തിയെങ്കിലും നോർവിച് സിറ്റി താരമായ ടിം ക്രൂൾ അത്ഭുത സേവുകളുമായി നോർവിച് വല കാത്തു.ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 51ആം മിനുട്ടിൽ ഇഹിയാനാച്ചോ ഗോൾ നേടിയെങ്കിലും വാർ ഗോൾ റദ്ദാക്കി.70ആം മിനുട്ടിലാണ് ജമാൽ ലെവിസിൻറെ ബൂട്ടിൽ നിന്നും വിജയ ഗോൾ പിറന്നത്.

Leave a comment