Foot Ball Top News Uncategorised

പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനം നിലനിർത്താൻ ലിവർപൂൾ വാറ്റ് ഫോർഡിനെതിരെ ;

February 28, 2020

പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനം നിലനിർത്താൻ ലിവർപൂൾ വാറ്റ് ഫോർഡിനെതിരെ ;

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ എഫ്‌സി ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ വാറ്റ് ഫോർഡ് തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും ഒഴിവാകാനായിരിക്കും അവരുടെ ലക്ഷ്യം. പോയിന്റ് ടേബിളിൽ 19 ആം സ്ഥാനമാണ് വാറ്ഫോഡിനുള്ളത്. എന്നാൽ ലിവർപൂൾ ഈ സീസണിൽ ആരോടും തലകുനിക്കാതെ ആണ് പ്രീമിയർ ലീഗിൽ ഇതുവരെ വന്നത്.

ഈ സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം അന്ന് ലിവർപൂളിന്റെ ഭാഗത്തായിരുന്നു.മത്സരം ഇന്ത്യൻ സമയം രാത്രി 11 മണിക്ക് വാറ്റ് ഫോർഡ് ഹോം ഗ്രൗണ്ടായ വികാരെജ് റോഡിൽ നടക്കും.ലിവർപൂൾ താരങ്ങളായ ഹെന്ഡേഴ്സൺ,ജയിംസ്‌ മിൽനെർ,ഷാക്കിരി എന്നിവർ പരിക്കിന്റെ പിടിയിലാണ്.എന്നാൽ ഒക്സ്ലേഡ് ചെമ്പെർലൈന് കോച്ച് യുർഗൻ ക്ളോപിന് മുന്നിൽ സ്വയം തെളിയിക്കാൻ കിട്ടിയ അവസരമാണിത്.

Leave a comment