Foot Ball Top News

ചാമ്പ്യൻസ് ലീഗ് – യുവന്റസ് താരതമ്യേന ദുർബലരായ ലിയോണിനെ നേരിടും

February 26, 2020

ചാമ്പ്യൻസ് ലീഗ് – യുവന്റസ് താരതമ്യേന ദുർബലരായ ലിയോണിനെ നേരിടും

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ഇന്ന് കളത്തിൽ ഇറങ്ങുന്നു. താരതമ്യേന ദുർബലരായ ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണാണ് അവരുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഇ രണ്ടു ടീമുകൾ ഇത് വരെ രണ്ടു തവണ നോക് ഔട്ട് ഘട്ടത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും വിജയം അസൂറി പടക്ക് സ്വന്തമായിരുന്നു. ലിയോണിന്റെ തട്ടകമായ ഗ്രൂപമാ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 1:30 നു ആണ് മത്സരം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ദിബാലയും നയിക്കുന്ന യുവന്റസ് ടൂർണമെന്റിലെ തന്നെ ഏറ്റവും സാധ്യത കല്പിക്കുന്ന ടീമുകളിൽ ഒന്നാണ്. ശക്തമായ പ്രതിരോധവും മധ്യനിരയും അവരുടെ മുതൽക്കൂട്ടുമാണ്. എന്നാൽ മെംഫിസ് ഡീപ്പെ, മൗസ ടെമ്പേലെ എന്നിവർ നയിക്കുന്ന ലിയോൺ ആക്രമണ നിര തങ്ങളുടേതായ ദിനങ്ങളിൽ ആരുടേയും ഉറക്കം കെടുത്തും. അവരെ ഗ്രൂപമാ സ്റ്റേഡിയത്തിൽ തോൽപ്പിക്കുക എന്ന ലക്‌ഷ്യം റൊണാൾഡോയ്ക്കും കൂട്ടർക്കും ദുഷ്കരമാകും.

Leave a comment